Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എസ്.സി മീലാദ് ടെസ്റ്റിന് തുടക്കമായി

text_fields
bookmark_border
ആര്‍.എസ്.സി മീലാദ് ടെസ്റ്റിന് തുടക്കമായി
cancel

ദുബൈ/ജിദ്ദ: ആര്‍.എസ്.സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ടെസ്റ്റിന് തുടക്കമായി. തിരുനബിയുടെ കുടുംബ പരിസരങ്ങളെകുറിച്ചുള്ള പഠനത്തിനുള്ള അവസരമാണ് ‘വെളിച്ചത്തിെൻറ വേരുകൾ' എന്ന പ്രമേയത്തിൽ 16-മത് എഡിഷന്‍ മീലാദ് ടെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വെബ്സൈറ്റ് വഴി നൽകുന്ന കണ്ടന്റുകളെ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 18 മുതല്‍ സെപ്തംബർ ഏഴ് വരെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്തംബര്‍ 11ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.

ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴി മീലാദ് ടെസ്റ്റിെൻറ ഭാഗമാകാൻ അവസരമൊരുക്കും. ഗ്ലോബല്‍ തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്റ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും. തിരുനബിയുടെ ജീവിതം ലോകത്തിനു മുഴുവൻ മാതൃകയാണ്. പ്രവാചകെൻറ കുടുംബ പരമ്പരയെയും ചരിത്ര സംഭവങ്ങളെയും സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്റ്റിലൂടെ ഒരുക്കുന്നതെന്ന് ആര്‍.എസ്.സി ഭാരവാഹികൾ അറിയിച്ചു. രജിസ്‌ട്രേഷനായി https://rscmeeladtest.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

വിവരങ്ങള്‍ക്ക് +971 502781874, +971 52 786 3134, +968 9638 2949 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSC Milad Test begins
Next Story