Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലസ് മേഖലയിൽ ഇന്ന് മുതൽ റോഡ് അറ്റകുറ്റപ്പണി ആരംഭിക്കുന്നു

text_fields
bookmark_border
മലസ് മേഖലയിൽ ഇന്ന് മുതൽ റോഡ് അറ്റകുറ്റപ്പണി ആരംഭിക്കുന്നു
cancel

റിയാദ്: തലസ്ഥാന നഗരത്തിലെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മലസ് മേഖലയിലെ പ്രധാന റോഡുകളിൽ ചൊവ്വാഴ്ച മുതൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. റിയാദ് നഗരസഭയുടെ ഫീൽഡ് ടീമുകളാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇമാം അലി ബിൻ അബി താലിബ് റോഡ്, സ്വലാഹുദ്ദീൻ അൽ അയ്യൂബി റോഡ്, ശൈഖ് സ്വാലിഹ് ബിൻ ഗസൂൻ റോഡ്, അൽ അമീൻ അബ്ദുല്ല അൽ അലി അൽ നുഐം റോഡ്, ജരീർ റോഡ് എന്നീ പ്രധാന പാതകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിലാണ് പ്രവൃത്തികൾ നടക്കുക. ചൊവ്വാഴ്ച ആരംഭിക്കുന്ന ഫീൽഡ് തല നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ മലസ് വഴി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മലസ് മേഖലയിൽ ഇന്ന് മുതൽ റോഡ് അറ്റകുറ്റപ്പണി ആരംഭിക്കുന്നു
Next Story