ആശാവർക്കർമാരുടെ സമരം: സർക്കാർ ഈഗോ മാറ്റിവെച്ച് പ്രശ്നം പരിഹരിക്കണം
text_fieldsസെക്രേട്ടറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരം- ചിത്രങ്ങൾ: അരവിന്ദ് ലെനിൻ
റിയാദ്: കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രേട്ടറിയറ്റിന് മുമ്പില്‍ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ജനകീയ സമരത്തിന് റിയാദ് ഒ.ഐ.സി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നിർണായകമായ പങ്കു വഹിച്ച ആശാപ്രവർത്തകർക്ക് അവഗണനക്ക് പകരം അംഗീകാരം ലഭിക്കേണ്ടത് ന്യായമായ അവകാശമാണ്.
കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ആശാവർക്കർമാരുടെ ഇൻസെന്റീവ് ഉള്‍പ്പെടെ കുടിശ്ശികയായത് എന്ന് കേരളവും ബജറ്റില്‍ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രവും പരസ്പരം വിഴുപ്പലക്കുമ്പോൾ അവരുടെ ഒരു ദിവസത്തെ വേതനം എത്രയാണെന്നത് നാം മറക്കരുത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ആശാവർക്കർമാർ രണ്ട് മണിക്കൂർ സേവനം നടത്തിയിരുെന്നങ്കിൽ ഇന്ന് അവരെ കൊണ്ട് വിശ്രമം നൽകാതെയുള്ള അമിതഭാരം അടിച്ചേൽപിക്കുകയാണ്. അതുകൊണ്ട് അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനിൽക്കാതെ സർക്കാറിന്റെ ഈഗോ മാറ്റിവെച്ച് സമരക്കാരെ ചർച്ചക്ക് വിളിക്കണമെന്നും എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും റിയാദ് ഒ.ഐ.സി.സി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

