Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസലീംകുമാറിെൻറ...

സലീംകുമാറിെൻറ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു

text_fields
bookmark_border
സലീംകുമാറിെൻറ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു
cancel
camera_alt

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സലീംകുമാർ അനുശോചനയോഗത്തിൽ വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് സംസാരിക്കുന്നു

റിയാദ്: പ്രശസ്ത സിനിമാ നടനും കോൺഗ്രസ് സഹചാരിയുമായ സലീംകുമാറിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. ബത്ഹ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖപ്രഭാഷണം നടത്തി.

മലയാള സിനിമയിലെ ഹാസ്യത്തിനും സ്വഭാവനടനത്തിനും പുതിയ മാനങ്ങൾ സമ്മാനിച്ച, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരുടെ ജീവിതം വെള്ളിത്തിരയിൽ അനായാസം അവതരിപ്പിച്ച സസലീംകുമാർ, മനുഷ്യസ്നേഹി എന്ന നിലയിൽ സമൂഹത്തിൽ വലിയ പൈതൃകമാണ് അവശേഷിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിെൻറ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഭാരവാഹികളായ സജീർ പൂന്തുറ, സക്കിർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, റഫീഖ് വെമ്പായം, മാള മുഹിയുദ്ധീൻ, ശിഹാബ് കൊട്ടുകാട്, അസ്കർ കണ്ണൂർ, ഷാജി സോന, കമറുദ്ധീൻ താമരക്കുളം, നാസർ വലപ്പാട്, ഒമർ ഷരീഫ്, നാസർ മാവൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ തിരുവനന്തപുരം, ഡൊമിനിക്ക് എറണാകുളം, ഷംസീർ പാലക്കാട്, റസാഖ് ചാവക്കാട്, സിദ്ധീഖ് പന്നിയങ്കര തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Riyadh OICC condoles the demise of Salim Kumar
Next Story