റിയാദ് മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു
text_fieldsറിയാദ് മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം ക്ലിക് ഇൻറര്‍നാഷനല്‍ സിഇഒ സഈദ് അലവി ഉത്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നേതൃത്വം നല്കുന്ന ജേര്‍ണലിസം ആൻഡ് ഡിജിറ്റല്‍ മീഡിയ ട്രൈനിങ് പ്രോഗ്രാമിന് തുടക്കമായി. ബത്ഹ ഡി പാലസ് ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങ് ക്ലിക് ഇൻറര്‍നാഷനല്‍ സിഇഒ സഈദ് അലവി ഉത്ഘാടനം ചെയ്തു. നിർമിത വാർത്തകൾക്കിടയിൽ വാർത്തകളുടെ വസ്തവം കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തനം ജീവകാരുണ്യ പ്രവർത്തനം കൂടിയാണെന്നും ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ കണ്ടെത്തിയതും ഒടുവിൽ വധശിക്ഷ റദ്ദ് ചെയ്യാൻ ലോക മലയാളികളുടെ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരുന്നതിലും റിയാദിലെ മാധ്യമപ്രവർത്തകർ വഹിച്ച പങ്ക് ചെറുതല്ലെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ ഫോറം പ്രസിഡൻറുമായ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
കോഴ്സ് ഡയറക്ടര്‍ വി.ജെ. നസ്റുദ്ദീന്‍ പാഠ്യപദ്ധതി വിശദീകരിച്ചു. നവാസ് റഷീദ്, സുലൈമാന്‍ ഊരകം, മൈമൂന അബ്ബാസ്, ഇബ്രാഹിം സുബുഹാന്‍, അമീര്‍ ഖാന്, നൗഫിന സാബു, റഹ്മാന് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, ജലീല്‍ ആലപ്പുഴ, ഷകീബ് കൊളക്കാടൻ, നാദിര്‍ഷ റഹ്മാന്, ബി. പ്രദീപ്, ഷജ്ന സുബ്ഹാന്, വി.കെ.കെ. അബ്ബാസ്, അഡ്വ. എൻ.പി. ജമാല്‍, അഡ്വ. എല്‍.കെ. അജിത് എന്നിവർ സംസാരിച്ചു. ഷിബു ഉസ്മാന് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

