Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീതി സാഹിബ് അനുസ്മരണവും കുടുംബ സംഗമവും ഇന്ന്

text_fields
bookmark_border
സീതി സാഹിബ് അനുസ്മരണവും കുടുംബ സംഗമവും ഇന്ന്
cancel
Listen to this Article

റിയാദ്: തൃശൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സർഗം 2022 നിശാക്യാമ്പ് വ്യാഴാഴ്​ച അസീസിയയിലെ സ്വാലിഹിയ്യ ഇസ്തിറാഹയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സീതിസാഹിബ് അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടക്കും.

സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫക്ക് ഹമീദലി ശിഹാബ് തങ്ങൾ സമ്മാനിക്കും. സൗദി നാഷനൽ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ അഷ്റഫ് വേങ്ങാട്ട്, നാഷനൽ കമ്മിറ്റി, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, മറ്റ് ജില്ലാ പ്രതിനിധികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

സീതി സാഹിബ് അനുസ്മരണവും കുടുംബ സംഗമവും ഇന്ന്സിദ്ദീഖ് കോങ്ങാട്, റഹ്മത്ത് അഷ്റഫ് എന്നിവർ സീതി സാഹിബ് ചരിത്ര വായന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പൊതുസമ്മേളനാനന്തരം കലാകായിക മത്സരങ്ങളും സമ്മാനവിതരണവും നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story