റിയാദ് കേളി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
text_fieldsഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ കേളി സംഘടിപ്പിച്ച ആഹ്ലാദ സദസ്സ്
റിയാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ ചരിത്ര വിജയത്തിൽ റിയാദ് കേളി കലാ സാംസ്കാരിക വേദി ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. ഇടതു സർക്കാറിെൻറ ജനക്ഷേമകരവും വികസനോന്മുഖവുമായ ഭരണത്തിെൻറ തുടർച്ചക്കാണ് കേരളത്തിലെ സമ്മതിദായകർ വിധിയെഴുതിയതെന്നും ഒന്നാം പിണറായി സർക്കാർ പ്രവാസികളോട് കാണിക്കുന്ന കരുതൽ വരുംവർഷങ്ങളിലും തുടരുമെന്നും ആഘോഷ സദസ്സിൽ പങ്കെടുത്തവർ പറഞ്ഞു.
റിയാദ് കേളി ഓഫിസിൽനിന്ന് ആരംഭിച്ച ആഘോഷ ചടങ്ങിൽ കേളിയുടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച പ്രവാസികൾക്കും ഇടതുമുന്നണിക്കു വേണ്ടി വോട്ടുചെയ്ത മുഴുവൻ പ്രവാസി കുടുംബങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് കേളി പ്രവർത്തകർ റിയാദ് ബത്ഹയില്‍ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വാക്സിൻ ചാലഞ്ചിെൻറ ഭാഗമായി രണ്ടാം ഘട്ടത്തിൽ 2000 ഡോസ് വാക്സിൻ കൂടി കേളി കേരള സർക്കാറിന് സംഭാവന ചെയ്യാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 1000 ഡോസ് വാക്സിനുള്ള നാലു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സംഭാവന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

