Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
text_fieldsbookmark_border
റിയാദ്: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നേരിട്ടുള്ള (ഓഫ്‌ലൈൻ) ക്ലാസുകൾ ഇന്ന് മുതൽ (സെപ്റ്റംബർ 28, തിങ്കൾ) പുനരാരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് നാളെ മുതൽ പതിവുപോലെ സ്കൂളിൽ നേരിട്ടെത്തി പഠനം നടത്താവുന്നതാണെന്ന് പ്രിൻസിപ്പൽ (ഇന്ററിം) മൈമൂന അബ്ബാസ് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് സ്കൂൾ മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
