റിയാദ് ഇന്ത്യൻ സ്കൂളിന് ചരിത്രവിജയം; നൂറുശതമാനം മാർക്കോടെ തനിയയും ഇബ്രാഹീമും ഒന്നാമത്
text_fieldsതനിയ ഷാനവാസ്, ഇബ്രാഹീം യൂസഫ് ദാവൂദ് ഉഗ്രത്ദാർ (ഒന്നാം റാങ്ക്), അബ്ദുല്ല ജഹാംഗീർ, മിഷേൽ ഡിസൂസ, നന്ദന (രണ്ടാം റാങ്ക്), നജ്മ നസാർ (മൂന്നാം റാങ്ക്)
റിയാദ്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ചരിത്രനേട്ടവുമായി റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 494 വിദ്യാർഥികളും മികച്ച വിജയം സ്വന്തമാക്കിയപ്പോൾ സ്കൂളിെൻറ ചരിത്രത്തിലാദ്യമായി തോൽവികളോ കമ്പാർട്ട്മെൻറുകളോ ഇല്ലാത്ത അപൂർവ നേട്ടത്തിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. ഇതിൽ 121 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്കും, 384 പേർ ഡിസ്റ്റിങ്ഷനും, 105 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി സ്കൂളിെൻറ അഭിമാനതാരങ്ങളായി. കോമേഴ്സ് വിഭാഗത്തിൽനിന്ന് പരീക്ഷയെഴുതിയ തനിയ ഷാനവാസ്, ഇബ്രാഹീം യൂസഫ് ദാവൂദ് ഉഗ്രത്ദാർ എന്നിവർ 500-ൽ 500 മാർക്കും നേടി സ്കൂളിെൻറ ചരിത്രത്തിൽ ആദ്യമായി പൂർണ വിജയം കൈവരിച്ച് ഒന്നാം സ്ഥാനം പങ്കിട്ടു.
ഇതേ വിഭാഗത്തിൽ 99.6 ശതമാനം മാർക്കോടെ നന്ദന രണ്ടാം സ്ഥാനവും 99.4 ശതമാനം മാർക്കോടെ നജ്മ നാസർ മൂന്നാം സ്ഥാനവും നേടി. സയൻസ് വിഭാഗത്തിൽ 99.6 ശതമാനം മാർക്കോടെ അബ്ദുല്ല ജഹാംഗീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.2 ശതമാനം മാർക്ക് നേടിയ ഗൗതം സജീവ് രണ്ടാം സ്ഥാനവും മലയാളി വിദ്യാർഥിനിയായ രാഗിൻ മരിയ താജ് നീരമ്പുഴ 98.8 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി സ്കൂളിെൻറ അഭിമാനമായി. ഹ്യുമാനിറ്റീസ് വിഭാഗത്തിലും വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 99.6 ശതമാനം മാർക്കോടെ മിഷേൽ ഡിസൂസ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, 99 ശതമാനം മാർക്ക് നേടി നഹ്റിൻ ചെക്കലയിൽ മുഹമ്മദ് റിയാസ് രണ്ടാം സ്ഥാനവും 98.4 ശതമാനം മാർക്കോടെ ഇഖ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അന്താരാഷ്ട്ര തലത്തിൽ സ്കൂളിന് അഭിമാനം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും വിജയത്തിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

