റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ആര്‍ട്ട് ഫെസ്റ്റും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsറിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ‘ആര്‍ട്ട് ഫെസ്റ്റ്’ എന്ന ബാനറില്‍ പ്രവാസി കുടുംബങ്ങള്‍ക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അല്‍മാസ് ഹാളില്‍ നടന്ന പരിപാടി പ്രസിഡൻറ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ അരുള്‍ നടരാജന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഇസക്കി, ട്രഷറര്‍ മഹേഷ് മുരളീധരന്‍ എന്നിവര്‍ ആശംസകൾ നേർന്നു. മണികണ്ഠന്‍ നാഗനാഥന്‍, പുണ്യ അനീഷ് എന്നിവരുടെ നിയന്ത്രണത്തിൽ കുട്ടികളുടെയും മറ്റ് അംഗങ്ങളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. മുന്‍ പ്രസിഡൻറുമാരായ ഉമർകുട്ടി, മാധവന്‍ സുന്ദര്‍ രാജ്, ബിനു ധര്‍മരാജന്‍, ഡെന്നി ഇമ്മട്ടി, ജോണ്‍ ക്ലീറ്റസ്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങളുടെ മക്കളായ ബൊണ ബിജു, റുക്ഷാറ മണികണ്ഠന്‍, റയ്ന ജോണ്‍, മുനിബ ഷെസാന്‍, മെല്‍വിന്‍ സിജു മാത്യൂസ് എന്നിവര്‍ക്കുള്ള റിയയുടെ എജുക്കേഷന്‍ പുരസ്‌കാര വിതരണമായിരുന്നു പ്രധാന ആകർഷണം. സെന്‍ട്രല്‍ ഭാരവാഹികളായ ബിജു ജോസഫ്, മഹേഷ് മുരളീധരന്‍, വിവേക്, സന്ദീപ്, മുത്തുക്കണ്ണന്‍, സൂരജ് വത്സല, അരുള്‍ നടരാജന്‍, പീറ്റര്‍ രാജ്, യൂനിറ്റ് ഭാരവാഹികളായ അനീഷ്, സൂരജ് പിള്ള, ശരത് കുമാര്‍, ബെഞ്ചി, മുതിര്‍ന്ന അംഗങ്ങളായ ടി.എന്‍.ആര്‍. നായര്‍, വിവേക്, സന്ദീപ്, നിഖില്‍, രാഗേന്ദു എന്നിവര്‍ ചേര്‍ന്നാണ് സമ്മാന വിതരണം നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

