റിയാദ് ഗ്രാൻഡ് ഹൈപർമാർക്കറ്റിൽ വമ്പൻ പ്രമോഷൻ: മൂന്ന് ഭാഗ്യശാലികൾക്ക് ജെറ്റൂർ കാറുകൾ സമ്മാനം
text_fieldsറിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപർമാർക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച കാർ പ്രമോഷൻ പ്രഖ്യാപിച്ചു. തെരഞ്ഞടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികൾക്ക് അത്യാധുനിക ‘ജെറ്റൂർ’ കാറുകൾ സമ്മാനമായി നൽകുന്ന പ്രമോഷനാണ് റിയാദിൽ ആരംഭിച്ചിരിക്കുന്നത്.
ജൂലൈ 29 മുതൽ സെപ്റ്റംബർ 25 വരെയാണ് ഈ മെഗാ പ്രമോഷൻ നടക്കുന്നത്. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിെൻറ മൻസൂറ, സുവൈദി, ബത്ഹ ഗ്രാൻഡ് എക്സ്പ്രസ് എന്നീ ഔട്ട്ലെറ്റുകളിലാണ് ഓഫർ ലഭ്യമാകുക. പ്രമോഷൻ കാലയളവിൽ ഈ ശാഖകളിൽ നിന്ന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കും. വിജയികളെ കണ്ടെത്തുന്ന നറുക്കെടുപ്പ് സെപ്റ്റംബർ 25ന് രാത്രി എട്ടിന് മൻസൂറ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വച്ച് നടക്കും.
മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം വിലമതിക്കാനാകാത്ത സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള ഈ സുവർണാവസരം പരമാവധി വിനിയോഗിക്കാൻ ഉപഭോക്താക്കളെ ഗ്രാൻഡ് ഹൈപർമാർക്കറ്റ് മാനേജ്മെൻറ് ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

