റിഫ മെഗാ കപ്പ് സീസൺ ഫോർ സമാപിച്ചു
text_fieldsറിഫ മെഗാ കപ്പ് സീസൺ ഫോർ വിജയികളായ റിയാദ് ബ്ലാസ്റ്റേഴ്സ് ബഷീർ തൃത്താല എവർറോളിങ് ട്രോഫിയുമായി
റണ്ണേഴ്സ് അപ്പായ യൂത്ത് ഇന്ത്യ ഇലവൻ
റിയാദ്: 32 ടീമുകൾ മാറ്റുരച്ച റയാൻ ഇൻറർനാഷനൽ ക്ലിനിക് ‘റിഫ മെഗാ കപ്പ് സീസൺ ഫോർ’ ടൂർണമെൻറ് ഫൈനലിൽ രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ ഇലവനെ പരാജയപ്പെടുത്തി റിയാദ് ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. ഫൈനലിെൻറ 17, 23 മിനിറ്റുകളിൽ ഹാരിസ്, നിഷാൻ എന്നിവർ നേടിയ ഗോളുകളാണ് മൺമറഞ്ഞ റിഫ സെക്രട്ടറിയും റിയാദിലെ ഫുട്ബാൾ സംഘാടകനുമായിരുന്ന ബഷീർ തൃത്താലയുടെ പേരിലുള്ള എവർറോളിങ് ട്രോഫിക്ക് റിയാദ് ബ്ലാസ്റ്റേഴ്സിനെ അർഹരാക്കിയത്.
റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. യൂത്ത് ഇന്ത്യ ഇലവനുള്ള റണ്ണർ അപ് ട്രോഫി ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുസ്തഫ മമ്പാട് നൽകി.
ടൂർണമെൻറിൽ നല്ല പ്രകടനം കാഴ്ചവെച്ചാണ് റിയാദ് ബ്ലാസ്റ്റേഴ്സിെൻറ ഫൈനൽ പ്രവേശം. സെമിയിൽ ശക്തരായ യൂത്ത് ഇന്ത്യ സോക്കറിനെ കളിയിലും ടൈ ബ്രേക്കറിലും സമനിലയിൽ തളച്ച് ഭാഗ്യത്തിെൻറ സഹായത്തോടെ ടോസിലൂടെയാണ് ഫൈനൽ ഉറപ്പിച്ചത്. കേരള ഇലവനെ 2-1ന് തോൽപിച്ചാണ് യൂത്ത് ഇന്ത്യ ഇലവൻ കലാശക്കളിക്ക് അർഹത നേടിയത്. ഫൈനൽ മത്സരത്തിലെ ടീമുകളെ റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, സെക്രട്ടറി സൈഫു കരുളായി, വൈസ് പ്രസിഡൻറ് ബഷീർ കാരന്തൂർ, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുസ്തഫ മമ്പാട്, കൺവീനർ ആദിൽ, നാസർ മാവൂർ, നൗഷാദ്, കുട്ടൻ ബാബു, ഉമർ അമാനത്ത്, ജുനൈദ് വാഴക്കാട്, അഷ്റഫ് കൊടിഞ്ഞി (ഗൾഫ് മാധ്യമം), ഫഹദ് (റബീഹ് കോർണർ), ജസീൽ (റയാൻ) എന്നിവർ പരിചയപ്പെട്ടു.
നൗഷാദ് ചക്കാല ടെക്നിക്കൽ കോഓഡിനേറ്ററായിരുന്നു. അൽ ഖർജ് റോഡിലെ ഇസ്കാൻ സ്റ്റേഡിയത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ മാൻ ഓഫ് ദ മാച്ചായി ഹാരിസ് (റിയാദ് ബ്ലാസ്റ്റേഴ്സ്) തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫൻഡർ സഫ്വാൻ (റിയാദ് ബ്ലാസ്റ്റേഴ്സ്), ബെസ്റ്റ് കീപ്പർ ഷഹബാസ്, ടോപ് സ്കോറർ അക്കുൽ റിസ്വാൻ (യൂത്ത് ഇന്ത്യ ഇലവൻ), ബെസ്റ്റ് പ്ലെയർ ഷാഫി (റിയാദ് ബ്ലാസ്റ്റേഴ്സ്), ഫെയർ പ്ലേ ടീം അൽ സാദ് എഫ്.സിയും ബഹുമതികൾ കരസ്ഥമാക്കി. അബൂമുഹമ്മദ് (യമൻ), നിസാർ, ആസിഫ്, ആബിദ്, ഫെസ്ബിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഇതോടെ മൂന്നാഴ്ച നീണ്ടുനിന്ന റിഫ മെഗാ കപ്പ് സീസൺ ഫോർ ഫുട്ബാൾ മാമാങ്കത്തിന് പരിസമാപ്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

