Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാഇലിൽ മതവിജ്ഞാന...

ഹാഇലിൽ മതവിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹാഇലിൽ   മതവിജ്ഞാന സദസ്സ്   സംഘടിപ്പിച്ചു
cancel
camera_alt

ഹാ​ഇ​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച മ​ത​വി​ജ്ഞാ​ന സ​ദ​സ്സി​ൽ ഹം​സ​ക്കു​ട്ടി സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര

സം​സാ​രി​ക്കു​ന്നു

ഹാ​ഇ​ൽ: ഹാ​ഇ​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റും ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​റും സം​യു​ക്ത​മാ​യി ‘ഖു​ർ​ആ​ൻ നി​ത്യ​ജീ​വി​ത​ത്തി​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​ത​വി​ജ്ഞാ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ത്ത് ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽ ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യ സ​മ്പൂ​ർ​ണ ഗ്ര​ന്ഥം ഖു​ർ​ആ​ൻ മാ​ത്ര​മാ​ണെ​ന്ന് ആ​ധു​നി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഹം​സ​ക്കു​ട്ടി സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്ലാ​ക്ക് ഹോ​ളു​ക​ൾ​ക്ക​പ്പു​റ​മു​ള്ള പ്രാ​പ​ഞ്ചി​ക സ​ത്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ഖു​ർ​ആ​ൻ ഒ​രു വ​ഴി​കാ​ട്ടി​യാ​യി മാ​റു​ന്ന ആ​ധു​നി​ക സാ​ഹ​ച​ര്യ​ത്തി​ൽ, ആ ​ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ മ​നു​ഷ്യ​സ​മൂ​ഹം ത​യ്യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ ചെ​റാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഫ​ഹ​ദ് അ​ബൂ​ബ​ക്ക​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ഹ​ബീ​ബ് ഹോ​സ്പി​റ്റ​ൽ എം.​ഡി നി​സാം പാ​റ​ക്കോ​ട്ട്, ട്ര​ഷ​റ​ർ സ​ക്ക​റി​യ ആ​യ​ഞ്ചേ​രി, നി​യാ​സ് ന​ല്ല​ളം, സൈ​ദ് കൊ​ണ്ടോ​ട്ടി, റി​യാ​സ് സ​ന​യ്യ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി സു​ധീ​ർ പ​ത്ത​നാ​പു​രം സ്വാ​ഗ​ത​വും ഷി​ബു ക​ണ്ണ​ന​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiReligiousorganized
News Summary - Religious discourse organized in Hail.
Next Story