Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​സി​റ്റ് വി​സ...

വി​സി​റ്റ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ശ്വാ​സം; സൗ​ദി​യി​ൽ വി​സ പു​തു​ക്കി ന​ൽ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

text_fields
bookmark_border
വി​സി​റ്റ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ശ്വാ​സം; സൗ​ദി​യി​ൽ വി​സ പു​തു​ക്കി ന​ൽ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ
cancel

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​ക​യും ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ, സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി മ​ട​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങി​യ വി​ദേ​ശി​ക​ൾ​ക്ക് ആ​ശ്വാ​സം. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റ് വി​സ​ക​ൾ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് കൂ​ടി ജ​വാ​സ​ത് (പാ​സ്‌​പോ​ർ​ട്ട് ഡ​യ​റ​ക്‌​ട​റേ​റ്റ്) പു​തു​ക്കി ന​ൽ​കു​ന്ന​താ​യാ​ണ് വി​വ​രം.

ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ജ​വാ​സ​ത്തി​നെ സ​മീ​പി​ച്ച നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ പു​തു​ക്കി ല​ഭി​ച്ചു തു​ട​ങ്ങി​യ​താ​യി വി​വ​ര​മു​ണ്ട്. വി​സ പു​തു​ക്കി​ക്കി​ട്ടി​യ​വ​ർ ത​ന്നെ​യാ​ണ് ഈ ​ശു​ഭ​വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​ങ്കു​വെ​ക്കു​ന്ന​ത്.

നി​ല​വി​ൽ സിം​ഗി​ൾ എ​ൻ​ട്രി വി​സി​റ്റ് വി​സ​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് റി​യാ​ദ് ജ​വാ​സ​ത് ഓ​ഫീ​സി​ൽ നി​ന്ന് വി​സ പു​തു​ക്കി ന​ൽ​കു​ന്ന​ത്. എ​ത്ര ദി​വ​സ​ത്തെ എ​ൻ​ട്രി​യി​ലാ​ണോ ഒ​രാ​ൾ എ​ത്തി​യ​ത്, അ​ത്ര​യും ദി​വ​സ​ത്തേ​ക്ക് കൂ​ടി വി​സ നീ​ട്ടി ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. വി​സ പു​തു​ക്ക​ൽ ഫോ​റം, വി​സ കാ​ലാ​വ​ധി വ്യ​ക്ത​മാ​ക്കു​ന്ന അ​ബ്ഷീ​റി​ലെ പേ​ജി​െൻറ പ്രി​ൻ​റൗ​ട്ട്, സ​ന്ദ​ർ​ശ​ക​െൻറ പാ​സ്‌​പോ​ർ​ട്ടി​െൻറ​യും നി​ല​വി​ലെ വി​സ​യു​ടെ​യും പ​ക​ർ​പ്പു​ക​ൾ, വി​സ സ്പോ​ൺ​സ​ർ ചെ​യ്ത വ്യ​ക്തി​യു​ടെ ഇ​ഖാ​മ​യു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ജ​വാ​സ​ത്തി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്​ വി​സ പു​തു​ക്കി​ക്കി​ട്ടി​യ​തെ​ന്ന്​ അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സി​ന് കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. 100 റി​യാ​ൽ ഫീ​സാ​യി അ​ട​ക്കു​ക​യും വേ​ണം. യാ​ത്ര മു​ട​ങ്ങി​യ വി​മാ​ന ടി​ക്ക​റ്റി​െൻറ കോ​പ്പി​യോ അ​ല്ലെ​ങ്കി​ൽ പു​തി​യ തീ​യ​തി​യി​ലു​ള്ള ടി​ക്ക​റ്റോ ക​രു​തു​ന്ന​ത് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. ജ​വാ​സ​ത്തി​ൽ നി​ന്നു​ള്ള അ​പ്പോ​യി​ൻ​റ്​​മെൻറ്​ സ്ലി​പ്പും ക​രു​തേ​ണ്ട​താ​ണ്.

ടി​ക്ക​റ്റ് ല​ഭ്യ​ത​ക്കു​റ​വും അ​മി​ത നി​ര​ക്കും കാ​ര​ണം പ്ര​യാ​സ​ത്തി​ലാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visanewssaudii
News Summary - Relief for expired visit visa holders; Reports suggest Saudi Arabia is renewing visas
Next Story