Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ ഹറമൈൻ...

മക്കയിലെ ഹറമൈൻ എക്സിബിഷനിൽ സന്ദർശകരെ ആകർഷിച്ച് 1860-ലെ അപൂർവ ക്ലോക്ക്

text_fields
bookmark_border
മക്കയിലെ ഹറമൈൻ എക്സിബിഷനിൽ സന്ദർശകരെ ആകർഷിച്ച് 1860-ലെ അപൂർവ ക്ലോക്ക്
cancel

മക്ക: മക്കയിലെ മസ്ജിദുൽ ഹറാം എക്സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചരിത്രപ്രസിദ്ധവും അപൂർവവുമായ മെക്കാനിക്കൽ ക്ലോക്ക് സന്ദർശകരുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഹിജ്റ 1277-ൽ (ക്രിസ്തുവർഷം 1860) നിർമിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ക്ലോക്ക്, മസ്ജിദുന്നബവിയുടെ പരിപാലന ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണ് അടയാളപ്പെടുത്തുന്നത്. മുൻകാലങ്ങളിൽ മസ്ജിദുന്നബവിയിൽ നമസ്കാര സമയങ്ങളും മറ്റ് ആരാധനാ കർമങ്ങളും കൃത്യമായി ക്രമീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നത് ഈ ക്ലോക്കായിരുന്നു.

ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ, പള്ളിയുടെ ദൈനംദിന കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും നമസ്കാര സമയം കൃത്യതയോടെ നിർണയിക്കുന്നതിനും ഇത്തരം മെക്കാനിക്കൽ ക്ലോക്കുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ മസ്ജിദുന്നബവിയിൽ സമയം പാലിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയുടെ വികാസത്തെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. ഈ ക്ലോക്കി​െൻറ കൃത്യതയാർന്ന നിർമാണരീതിയും മനോഹരമായ രൂപകൽപ്പനയും ആ കാലഘട്ടത്തിലെ ഉന്നത നിലവാരത്തിലുള്ള കരകൗശല നൈപുണ്യത്തി​െൻറ പ്രതിഫലനം കൂടിയാണ്.

കാലാകാലങ്ങളായി ഇരുഹറമുകളുടെയും സൗകര്യങ്ങളും സജ്ജീകരണങ്ങളും മെച്ചപ്പെടുത്തുന്നതിൽ ഭരണാധികാരികൾ പുലർത്തിയിരുന്ന പ്രത്യേക താല്പര്യമാണ് ഈ അപൂർവ്വ പുരാവസ്തുവിലൂടെ വ്യക്തമാകുന്നത്. ഇരുഹറമുകളുടെയും പരിപാലനത്തി​െൻറ ചരിത്രവഴികൾ വിളിച്ചോതുന്ന വിപുലമായ ശേഖരത്തി​െൻറ ഭാഗമായാണ് മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പുരാവസ്തു സംരക്ഷിച്ചുപോരുന്നത്. ചരിത്രത്തിലുടനീളം, പ്രത്യേകിച്ച് സൗദി ഭരണാധികാരികൾ ഇരുഹറമുകൾക്കും നൽകിവരുന്ന സമഗ്രമായ പരിചരണവും വലിയ പ്രാധാന്യവും ഈ പ്രദർശനം അടിവരയിടുന്നു.

ഇരുഹറമുകളുടെയും ചരിത്രത്തെക്കുറിച്ച് സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും വിവിധ കാലഘട്ടങ്ങളിലെ അവയുടെ വികസന-നിർമാണ ഘട്ടങ്ങൾ എടുത്തുകാണിക്കുന്നതിനുമാണ് ഈ എക്സിബിഷൻ ലക്ഷ്യമിടുന്നത്. മസ്ജിദുൽ ഹറാമി​െൻറയും മസ്ജിദുന്നബവിയുടെയും ചരിത്രം സാക്ഷ്യപ്പെടുത്തുന്ന നിരവധി യഥാർത്ഥ പുരാവസ്തുക്കൾ ഈ പ്രദർശനശാലയിലുണ്ട്.

കഅബയുടെ പഴയ വാതിലുകൾ, വിവിധ കാലഘട്ടങ്ങളിലെ കഅബ കിസ്‌വയുടെ ഭാഗങ്ങൾ, പഴയകാല വിളക്കുകൾ, തൂക്കുവിളക്കുകൾ, മാർബിൾ തൂണുകൾ, കഅബ കഴുകാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പുരാതന കൈയെഴുത്തുപ്രതികൾ, വാസ്തുവിദ്യാ മാതൃകകൾ എന്നിവയും നൂറ്റാണ്ടുകളായി ഇരുഹറമുകളുടെയും വികാസം പ്രതിഫലിപ്പിക്കുന്ന എഞ്ചിനീയറിങ്-കലാപരമായ മറ്റ് വസ്തുക്കളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahexhibitionclockMasjid al-Haram
News Summary - Rare 1800s clock attracts visitors at Harmain Exhibition in Makkah
Next Story