Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​ലം പ്ര​വ​ചി​ക്കൂ,...

ഫ​ലം പ്ര​വ​ചി​ക്കൂ, കാ​ൽ ല​ക്ഷം രൂ​പ നേ​ടൂ; മ​ത്സ​ര​വു​മാ​യി ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട്

text_fields
bookmark_border
ഫ​ലം പ്ര​വ​ചി​ക്കൂ, കാ​ൽ ല​ക്ഷം രൂ​പ നേ​ടൂ; മ​ത്സ​ര​വു​മാ​യി ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട്
cancel

റി​യാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് കാ​ൽ ല​ക്ഷം രൂ​പ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട്’.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​മാ​ൻ മ​സ്ക​റ്റി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യും ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നീ​ഷ് ക​ട​വി​ലാ​ണ് വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ത്തു​ക സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു.​ഡി.​എ​ഫ് മു​ന്ന​ണി നേ​ടു​ന്ന ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം, എ​ൽ.​ഡി.​എ​ഫി​ൽ നി​ന്നും യു.​ഡി.​എ​ഫ് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന ജി​ല്ല ഏ​ത് എ​ന്നീ ര​ണ്ട് ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്.

ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട് എ​ന്ന ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പേ​ജി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ഉ​ത്ത​ര​ങ്ങ​ൾ ക​മ​ൻ​റാ​യി രേ​ഖ​പ്പെ​ടു​ത്താം. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മെ​യ് നാ​ലി​ന് രാ​വി​ലെ ആ​റ് വ​രെ​യാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി.

മ​ത്സ​ര​ത്തി​ന് ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​വും പ്ര​തി​ക​ര​ണ​വു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി വാ​ഴ​ക്കാ​ട് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ അ​ലി ദോ​ഹ, സി.​കെ. മ​ൻ​സൂ​ർ ദു​ബൈ, ഹ​ർ​ഷി​ദ് ചി​റ്റ​ൻ റി​യാ​ദ്, എ​ള​മ​രം ജൈ​സ​ൽ ദോ​ഹ, ശ​രീ​ഫ് കെ.​പി മ​സ്ക​റ്റ്, മീ​ഡി​യ വി​ങ്​ അം​ഗ​ങ്ങ​ളാ​യ റി​യാ​സ് എ​ള​മ​രം ദു​ബൈ, ശം​വി​ൽ എ​ളാം​കു​ഴി ദോ​ഹ, സ്പോ​ൺ​സ​ർ അ​നീ​ഷ് ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCRiyadhsaudii
News Summary - Predict the result, win Rs. 1 lakh; Global OICC Vazhakkad is hosting a competition
Next Story