Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വെൽഫെയർ ജിദ്ദ അസീസിയ റീജ്യൻ സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
പ്രവാസി വെൽഫെയർ ജിദ്ദ അസീസിയ റീജ്യൻ സ്വാതന്ത്ര്യ ദിനാഘോഷം
cancel
camera_alt

പ്രവാസി വെൽഫെയർ ജിദ്ദ അസീസിയ റീജ്യൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി


ജിദ്ദ: പ്രവാസി വെൽഫെയർ ജിദ്ദ അസീസിയ റീജ്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ അനുഭവിച്ച സാമ്പത്തികവും സാമൂഹികവുമായ ചൂഷണങ്ങളെ വിഷയാവതരണം നടത്തിയ അസ്ലഹ് കക്കോടി അനുസ്മരിച്ചു. രാജ്യത്തിെൻറ സമ്പത്തും വിഭവങ്ങളും വിദേശശക്തികൾ കൊള്ളയടിച്ച കാലഘട്ടത്തിൽ ജനങ്ങൾക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെട്ടു.

അനേകം ധീരദേശാഭിമാനികളുടെ പോരാട്ടവും ത്യാഗവുമാണ് സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയത്. സ്വാതന്ത്ര്യദിനാഘോഷത്തെ വെറും ആഘോഷമായികാണാതെ രാജ്യത്തിൻറെ ഐക്യം, ജനാധിപത്യം, സൗഹാർദ്ദം എന്നിവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പുതുതലമുറ ഏറ്റെടുക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. അസീസിയ റീജ്യൻ പ്രസിഡൻറ് ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു. കെ.കെ. നിസാർ, സനോജ്, അഫീദ് എന്നിവർ ആശംസകൾ നേർന്നു. ജസീന ബഷീർ, നാഫില എന്നിവർ ഗാനമാലപിച്ചു. ജനറൽ സെക്രട്ടറി യൂസഫ് പരപ്പൻ സ്വാഗതവും നാസർ കപ്രക്കാടൻ നന്ദിയും പറഞ്ഞു. ബീരാൻ ആനമങ്ങാടൻ, ഉസാമ, മഹബൂബ്, യൂനുസ്, ഫവാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Jeddah Aziziya Region Independence Day Celebration
Next Story