10ാം ക്ലാസ് വിജയികളെ പ്രവാസി വെൽഫെയർ അനുമോദിച്ചു
text_fieldsദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രവാസി വെൽഫെയർ ദമ്മാം എറണാകുളം-തൃശൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ദമ്മാമിലെ വിവിധ ഇൻറർനാഷനൽ സ്കൂളുകളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ ജില്ലക്കാരായ യാഇറ ഫൈസൽ, സുഹ ഹനാൻ, ഫർസാന ഫാത്തിമ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ജില്ല വൈസ് പ്രസിഡൻറ് ഷരീഫ് കൊച്ചി, ജനറൽ സെക്രട്ടറി റയാൻ റസൽ, റീജനൽ കമ്മിറ്റി അംഗം അനീസ മെഹബൂബ് എന്നിവർ ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
കിഴക്കൻ പ്രവിശ്യയിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ല കമ്മിറ്റി അഭിനന്ദനങ്ങളറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

