പൊന്നാനി കൂട്ടായ്മ വാർഷികം ആഘോഷിച്ചു
text_fieldsറിയാദ്: പൊന്നാനി റിയാദ് അസോസിയേഷൻ ഫോർ വെൽഫെയർ ഇരുപതാം വാർഷികം ആഘോഷിച്ചു. നദീം സമീറിെൻറ ഖിറാഅത്തോടെ തുടങ്ങിയ ആഘോഷം സിറ്റിഫ്ളവർ സി.ഇ.ഒ ഫസൽറഹ്മാൻ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് കെ.ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. മൈമൂന മുഖ്യപ്രഭാഷണം നടത്തി. ഉബൈദ്എടവണ്ണ, ഇബ്രാഹിം സുബുഹാൻ, അബ്ദുൽഖയ്യൂം, വി.കെ.കെ അബ്ബാസ്, മാമ്മത്പൊന്നാനി, കെ.വി അബൂബക്കർ, ഷാജി തറോല, സഫീർ.സി വി അബ്ദുലത്തീഫ്, ഇഷാർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. സമീർ അബ്ദുസലാം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി മുഹമ്മദ്ബഷീർ സ്വാഗതവും ഫസൽറഹ്മാൻ നന്ദിയും പറഞ്ഞു.
അബ്ദുന്നാസർ, ഇഷാം അബൂബക്കർ, ഫാജിസ്, ഫിറോസ്ബാബു, മുജീബ്റഹ്മാൻ, അബ്ദുറഹീം, സലാഹുദീൻ, ഫൈസൽ തങ്ങൾ, ഫിറോസ്കട്ടിലകം, ജമാൽ കോഹിനൂർ, ആസിർ, മുഹമ്മദ് ബാഷിം എന്നിവർ നേതൃത്വം നൽകി. സത്താർ മാവൂർ, ഹാരിസ്, ശ്രീജ, ഷാജി തറോല, അമീൻ തറോല, സൈഫു, മജീഷ്യൻ നൗഫൽ, അഷ്റഫ് നിലമ്പൂർ, ഹനീഫ, അബ്ദുലത്തീഫ്, റഹീം, ഫഹ്മിത യുസഫ്, റീനു മുജീബ് ആയിഷ സറസലാഹ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജമാലുദ്ദീൻ, യൂസഫ്, ഹാരിസ്ദമാം, ഫാജി അൽ അമീൻ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.