Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊ​ന്നാ​നി, ത​വ​നൂ​ർ...

പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

റി​യാ​ദ്: ഒ.​ഐ.​സി.​സി പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചേ​ർ​ന്ന് റി​യാ​ദി​ൽ സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ സ​ബ​ർ​മ​തി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ധി​ഖ് ക​ല്ലു​പ​റ​മ്പ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​പ്പു​റം ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നും ശ​ക്ത​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വും ജ​ന​പി​ന്തു​ണ​യും അ​തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും സ​ലീം ക​ള​ക്ക​ര പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സി​പി​എം ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ഏ​കോ​പി​ത​വും വ്യാ​പ​ക​വു​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് യു.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന​ത്. ബൂ​ത്ത് ത​ല​ത്തി​ൽ വ​രെ പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കി വോ​ട്ട​ർ​മാ​രു​മാ​യി നേ​രി​ട്ടു​ള്ള ബ​ന്ധം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. യു​വ​ജ​ന​ങ്ങ​ൾ, വ​നി​ത​ക​ൾ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ച​ട​ങ്ങി​ൽ ആ​സൂ​ത്ര​ണം ചെ​യ്തു.

പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​പി. നൗ​ഷാ​ദ് അ​ലി ഓ​ൺ​ലൈ​നി​ലൂ​ടെ ക​ൺ​വെ​ൻ​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മ​ണ്ഡ​ല​ത്തി​െൻറ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​ണ് ത​െൻറ പ്ര​തി​ജ്ഞ​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പി​ന്തു​ണ യു.​ഡി.​എ​ഫ്​ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ.​ഐ.​സി.​സി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​മീ​ർ പ​ട്ട​ണ​ത്ത്, അ​ബ്​​ദു​ൽ അ​സീ​സ്, വ​ഹീ​ദ് വാ​ഴേ​ക്കാ​ട്, സ​ഫീ​ർ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, അ​സ്​​ലം ക​ള​ക്ക​ര, റ​സാ​ഖ് പൊ​ന്നാ​നി, ബി​ലാ​ൽ, ജാ​ഫ​ർ പു​റ​ങ്ങ്, ബ​ക്ക​ർ കി​ളി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാ​ർ, അ​ലി, ഷ​ഫീ​ഖ്, നൗ​ഷാ​ദ്, അ​ൽ​താ​ഫ്, അ​ബ്​​ദു, ഫാ​റൂ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷം​സു പൊ​ന്നാ​നി സ്വാ​ഗ​ത​വും അ​ൻ​സാ​ർ നൈ​ത​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ഏ​കോ​പി​ത ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniconventionRiyadhTavanur Mandal CommitteeUDF Election Committee
News Summary - Ponnani, Tavanur Mandal UDF Election Convention Organized in Riyadh
Next Story