കവിതാ ചർച്ച
text_fieldsസൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് വെബ്സൈറ്റ്
ലോഞ്ചിങ് നിർവഹിച്ചപ്പോൾ
ദമ്മാം: കലാലയം സാംസ്കാരിക വേദി കവിത ചർച്ച സംഘടിപ്പിച്ചു. പരിപാടിയിൽ 15ാമത് എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ പ്രമേയമായ ‘പ്രയാണങ്ങൾ’ എന്ന വിഷയത്തിൽ മൂന്ന് കവിതകൾ ചർച്ച ചെയ്തു.
സച്ചിദാനന്ദന്റെ ‘നടക്കൂ നടക്കൂ’ എന്ന കവിതയെക്കുറിച്ച് സാജിദ് ആറാട്ടുപുഴയും വീരാൻകുട്ടിയുടെ ‘സ്മാരകം’ എന്ന കവിതയെ ആസ്പദമാക്കി പ്രദീപ് കൊട്ടിയവും മഹ്മൂദ് ദർവേശിന്റെ പ്രശസ്തമായ ‘മറ്റേവരെപ്പോലെ ഞങ്ങളും യാത്രപോകുന്നു’ (നുസാഫിറു കന്നാസ്) എന്ന കവിത മുഹമ്മദ് അൻവറും അവതരിപ്പിച്ചു.
ചർച്ചയിൽ മോഹൻ വസുധ, നജീബ് പുല്ലുപറമ്പിൽ എന്നിവർ പങ്കെടുത്തു. സാദിഖ് ജഫനി ആമുഖപ്രഭാഷണം നിർവഹിച്ചു. കവി മുസ്തഫ മുക്കൂട് ചർച്ചകൾ സംഗ്രഹിച്ചു.
ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിങ്ങും ചടങ്ങിൽ നിർവഹിച്ചു. സാജിദ് ആറാട്ടുപുഴ, പ്രദീപ് കൊട്ടിയം, നജീബ് പുല്ലുപറമ്പിൽ, മുസ്തഫ മുക്കൂട്, മോഹൻ വസുധ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി റഊഫ് പാലേരി, റഷീദ് വാടാനപ്പള്ളി എന്നിവർ ചേർന്നാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്.
സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി ഒമ്പതിന് ജുബൈലിൽ നടക്കും. പരിപാടിയിൽ റഷീദ് വാടാനപ്പള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

