Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.കെ. നവാസ് എം.എൽ.എക്ക് താനൂർ മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി

text_fields
bookmark_border
പി.കെ. നവാസ് എം.എൽ.എക്ക് താനൂർ മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
cancel
camera_alt

ജിദ്ദയിലെത്തിയ പി.കെ. നവാസ് എം.എൽ.എക്ക് കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ


ജിദ്ദ: ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പി.കെ. നവാസ് എം.എൽ.എക്ക് കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ‘ടോക് വിത്ത് എം.എൽ.എ’ എന്ന പേരിൽ നടന്ന പരിപാടിയിൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന, വിദ്യാഭ്യാസ, ഗതാഗത, മത്സ്യബന്ധന സംബന്ധമായ വിഷയങ്ങളെ കുറിച്ചും പ്രവാസി വിഷയങ്ങളെകുറിച്ചും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി നേതാക്കൾ എം.എൽ.എയുമായി വിശദമായി സംസാരിച്ചു.

മണ്ഡലത്തിലെ സമഗ്രപുരോഗതിക്ക് വേണ്ട എല്ലാ കാര്യത്തിലും ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. വിവിധ ആവശ്യങ്ങൾ അടങ്ങിയ മാസ്‌റ്റർ പ്ലാൻ എം.എൽ.എക്ക് സമർപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഫത്താഹ് താനൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്‌തഫ മുഖ്യപ്രഭാഷണം നടത്തി. എം.കെ. അലവി എം.എൽ.എയെ പൊന്നാട നൽകി ആദരിച്ചു. അനീഷ് താനൂർ, അബ്ദുറഹ്‌മാൻ പൊൻമുണ്ടം, നിയാസ് ചിറക്കൽ, ആരിഫ് ഓലപ്പീടിക, ഫാറൂഖ് താനൂർ എന്നിവർ സംസാരിച്ചു. മർസൂക്ക് താനൂർ ഖിറാഅത്ത് നടത്തി. ആബിദ് മാടമ്പാട്ട് സ്വാഗതവും സലീം താനാളൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് നിറമരുതൂർ, ഫഹദ്, നൗഷാദ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tanur Mandal KMCC welcomes P.K. Nawaz MLA
Next Story