Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്...

ഹജ്ജ് വിസയിലെത്തുന്നവർക്ക് മാത്രം തീർഥാടനത്തിന് അനുമതി; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

text_fields
bookmark_border
ഹജ്ജ് വിസയിലെത്തുന്നവർക്ക് മാത്രം തീർഥാടനത്തിന് അനുമതി; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം
cancel

മക്ക: സൗദി അറേബ്യക്ക് പുറത്തുനിന്നും ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകർക്ക് ഹജ്ജ് വിസ നിർബന്ധമാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് നിർവഹിക്കുന്നതിനായി ഔദ്യോഗികമായി അംഗീകരിച്ച ഏക രേഖ ഹജ്ജ് വിസ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശക വിസ, ട്രാൻസിറ്റ് വിസ, ഉംറ വിസ, ടൂറിസ്റ്റ് വിസ എന്നിവ ഉപയോഗിച്ച് എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതിയുണ്ടാകില്ല. ഇത്തരം വിസകളിൽ എത്തുന്നവർ ഹജ്ജ് ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം കർശന നിർദേശം നൽകി. രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർ നിർബന്ധമായും ‘നുസ്ക്’ ആപ്ലിക്കേഷൻ വഴി ബുക്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ബുക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഔദ്യോഗിക ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ.

അനൗദ്യോഗിക മാർഗങ്ങളിലൂടെയോ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴിയോ ഹജ്ജ് ബുക്കിങ് നടത്തുന്നതിനെതിരെയും മന്ത്രാലയം തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക ചാനലുകൾ വഴി മാത്രം സേവനങ്ങൾ തേടണമെന്നും വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewshajj
News Summary - Permission for Pilgrimage Only for Those Arriving on Hajj Visas; Saudi Ministry Issues Warning
Next Story