Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ദ​നി​ക്കു​ന്ന...

വേ​ദ​നി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​ക​ണം –കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

text_fields
bookmark_border
വേ​ദ​നി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​ക​ണം –കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ
cancel
camera_alt

മ​ർ​ക​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ 'തം​കീ​ൻ' എം​പ​വ​ർ​മെൻറ് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ന​ട​ത്തു​ന്നു 

ജി​ദ്ദ: പ്ര​തി​സ​ന്ധി​ക​ളി​ൽ വേ​ദ​നി​ക്കു​ന്ന ജ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി സാ​ന്ത്വ​ന​മേ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു. മ​ർ​ക്ക​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ 'തം​കീ​ൻ' എം​പ​വ​ർ​മെൻറ് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യി​ൽ വി​വി​ധ രീ​തി​യി​ലു​ള്ള വി​ഷ​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്.

വ്യ​ഥ​ക​ൾ മ​റ്റാ​രോ​ടും പ​റ​യാ​തെ ഉ​ള്ളി​ലൊ​തു​ക്കി ക​ഴി​യു​ക​യാ​ണ​വ​ർ. അ​ത്ത​രം ആ​ളു​ക​ൾ​ക്ക് സ​മാ​ശ്വാ​സ​മെ​ത്തി​ക്കാ​നും സാ​ന്ത്വ​ന​ത്തി‍െൻറ ക​ര​സ്പ​ർ​ശം ല​ഭ്യ​മാ​ക്കാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​വ​ന്ന ആ​ളു​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക, പ​ഠ​ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ സ​ഹ​ജീ​വി​ക​ൾ നേ​രി​ടു​ന്ന എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് കാ​ന്ത​പു​രം ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മ​ർ​ക​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, മ​ർ​ക​സ് നോ​ള​ജ് സി​റ്റി ഡ​യ​റ​ക്ട​ർ എ.​പി. അ​ബ്​​ദു​ൽ ഹ​കീം അ​സ്ഹ​രി, മ​ർ​ക​സ് ഗ്ലോ​ബ​ൽ പ്ലാ​നി​ങ് ബോ​ർ​ഡ് എ​ച്ച്.​ഒ.​ഡി നി​സാ​ർ സ​ഖാ​ഫി, അ​ബ്​​ദു​റ​ഹ്മാ​ൻ സ​ഖാ​ഫി (ആ​ർ.​എ​സ്.​സി), ഖ​മ​റു​ദ്ദീ​ൻ ഗൂ​ഡി​ന​ബ​ള്ളി (കെ.​സി.​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ഗ​ഫൂ​ർ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും മ​ർ​സൂ​ഖ് സ​അ​ദി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marcus Global CommitteeThum Keen' Empowerment CampaignKanthapuram AP Abubakr musliyar
News Summary - People in pain need consolation - Kanthapuram AP Aboobacker Musli Yaar
Next Story