Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപീസ് വാലി റിയാദ്...

പീസ് വാലി റിയാദ് ചാപ്റ്റർ മാധ്യമ സംവാദം സംഘടിപ്പിച്ചു

text_fields
bookmark_border
പീസ് വാലി റിയാദ് ചാപ്റ്റർ മാധ്യമ സംവാദം സംഘടിപ്പിച്ചു
cancel

റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷെൻറ ജീവകാരുണ്യ പുനരധിവാസ പ്രവർത്തനങ്ങൾ മാധ്യമ, സാമൂഹ മാധ്യമ രംഗത്തുള്ളവരെ പരിചയപ്പെടുത്തുന്നതിനായി പീസ് വാലി റിയാദ് ചാപ്റ്റർ സംവാദ പരിപാടി സംഘടിപ്പിച്ചു. മലസ് അൽമാസ് ഹാളിൽ നടന്ന സംഗമത്തിൽ റിയാദിലെ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.

ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻറ് ഷിയാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് അംഗവും മീഡിയ ഹെഡുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി ഇൻചാർജ് നിഷാദ് ചെറുവട്ടൂർ സ്വാഗതവും ട്രഷറർ അമീർ ബീരാൻ നന്ദിയും പറഞ്ഞു.

പീസ് വാലിയുടെ പാലിയേറ്റീവ് കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ, ഡയാലിസിസ്, എർലി ഇൻറർവെൻഷൻ, ഡി-അഡിക്ഷൻ, നിർഭയ കേന്ദ്രം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പുനരധിവാസം, ലൈഫ് സ്കിൽസ് പരിശീലനം തുടങ്ങിയ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും, പീസ് വാലി സന്ദർശിച്ച പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തിയ പ്രത്യേക അവതരണവും പരിപാടിയിൽ നടന്നു. പീസ് വാലിയിലെ സന്ദർശന അനുഭവങ്ങൾ ജസീർ കോതമംഗലം, ഹാരിസ് മരക്കാർ എന്നിവർ പങ്കുവെച്ചു.

തുടർന്ന് നടന്ന മാധ്യമ സംവാദത്തിൽ, പീസ് വാലിയുടെ മാനുഷിക ദൗത്യം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിൽ പരമ്പരാഗത മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്കും സഹകരണ സാധ്യതകളും വിശദമായി ചർച്ച ചെയ്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഓഡിനേറ്റർ ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി, നാദിർഷ, മജീദ്, മുജീബ് ചങ്ങരംകുളം, അഡ്വ. അജിത് ഖാൻ, നിയാഫ് വലിയത്ത്, അബ്ദുൽ ഖാദർ മോച്ചേരി, ബനൂജ് പാലത്ത്, നസീം നസീർ, ഇല്യാസ് പൂളക്കൽ, അനീസ് അബ്ദുൽ അസീസ്, അഷ്‌റഫ് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

പീസ് വാലി ഭാരവാഹികളായ അലി ആലുവ, റഹ്മാൻ മുനമ്പത്ത്, സൈഫ് കായംകുളം, കരീം കാനാമ്പുറം എന്നിവർ സംസാരിച്ചു. സലാം പെരുമ്പാവൂർ, സഹൽ പെരുമ്പാവൂർ, അജ്നാസ് കോതമംഗലം എന്നിവർ പരിപാടി ഏകോപിപ്പിച്ചു. റസാന ഖദീജ ചടങ്ങിെൻറ നിയന്ത്രണം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - പീസ് വാലി റിയാദ് ചാപ്റ്റർ മാധ്യമ സംവാദം സംഘടിപ്പിച്ചു
Next Story