പുതിയ കർമ്മപദ്ധതികളുമായി പത്തനംതിട്ട ജില്ലാ സംഗമം
text_fieldsമാത്യു തോമസ് (പ്രസി.), മനു പ്രസാദ് (ജന. സെക്ര.), ദിലീപ് ഇസ്മായിൽ (ട്രഷ.)
ജിദ്ദ: പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകുന്ന ജിദ്ദയിലെ പ്രമുഖ സാംസ്കാരിക-സാമൂഹിക സംഘടനയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) 17ാം വർഷത്തിലേക്ക് പ്രവേശിച്ചു. സൗദി അറേബ്യയിലെ മാറിയ തൊഴിൽ സാഹചര്യങ്ങളിൽ ജോലി നഷ്ടപ്പെടുന്ന അംഗങ്ങൾക്ക് അടിയന്തരമായി പുതിയ ജോലി കണ്ടെത്തി നൽകുന്ന പദ്ധതിയുൾപ്പെടെയുള്ള വിപുലമായ കർമ്മപദ്ധതികളോടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു.
മാത്യു തോമസ് (പ്രസി.), മനു പ്രസാദിനെ (ജന. സെക്ര.), ദിലീപ് ഇസ്മാഈൽ (ട്രഷ.), അനിൽ കുമാർ പത്തനംതിട്ട (വൈ. പ്രസി., അഡ്മിൻ), സിയാദ് അബ്ദുല്ല (വൈ. പ്രസി., ആക്ടിവിറ്റി), വിലാസ് അടൂർ (ജോ. സെക്ര.), അയൂബ്ഖാൻ പന്തളം (രക്ഷാധികാരി), മനോജ് മാത്യു അടൂർ (പി.ആർ.ഒ ആൻഡ് ഐ.ടി ഇൻചാർജ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഉപദേശക സമിതി അംഗങ്ങളായി എൻ.ഐ. ജോസഫ്, ജയൻ നായർ എന്നിവരെയും നിശ്ചയിച്ചു.
വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി വർഗീസ് ഡാനിയൽ (ഫിനാൻസ് ആൻഡ് സ്പോൺസർഷിപ്പ്), അലി തേക്ക്തോട് (വെൽഫയർ), അനിൽ ജോൺ (കൾച്ചറൽ), സജി ജോർജ്, നൗഷാദ് ഇസ്മാഈൽ (മെഡിക്കൽ വിങ്), മുനീർ (സ്പോർട്സ് ആൻഡ് ഗെയിംസ്), രഞ്ജിത്ത് മോഹൻ (പി.ജെ.എസ് ബീറ്റ്സ്), എബി ചെറിയാൻ (ചീഫ് ഏരിയ കോഓഡിനേറ്റർ), നജീബുദ്ധീൻ (ലോജിസ്റ്റിക്), അബീഷ് ജോസഫ് (ചിൽഡ്രൻസ് വിങ്) എന്നിവർ ചുമതലയേറ്റു. ജോർജ് വർഗീസ്, സന്തോഷ് പൊടിയൻ, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, വിനോദ് കുമാർ, അജയഘോഷ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി മനു പ്രസാദ് (0508876981), പി.ആർ.ഒ മനോജ് മാത്യു അടൂർ (0564131736) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

