‘പൈതൃകം’എക്സലൻസി അവാർഡ് വിതരണം ചെയ്തു
text_fieldsകൊല്ലം പൈതൃകം എക്സലൻസ് അവാർഡ് സ്കൂൾ ടോപ്പർ ശ്രീലക്ഷ്മി അഭിലാഷിന്
ജോൺ കോശി കൈമാറുന്നു
ദമ്മാം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ‘പൈതൃകം’ കുടുംബത്തിലെ കുട്ടികൾക്കും സ്കൂൾ ടോപേഴ്സിനും കൊല്ലം പൈതൃക കൂട്ടായ്മ എക്സലൻസി അവാർഡ് വിതരണം ചെയ്തു.
പ്ലസ് ടു വിഭാഗത്തിൽനിന്നും സ്കൂൾ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിനും സെക്കൻഡ് ടോപ്പറായ അലീന അന്ന വർഗീസിനും 10ാം ക്ലാസിൽ തേർഡ് ടോപ്പറായ നബിയ ഫാത്തിമ ആഷിഫിനും അവാർഡുകൾ കൈമാറി.
പൈതൃകം പ്രസിഡന്റ് റഷീദ് റാവുത്തർ അധ്യക്ഷത വഹിച്ചു.
ബദർ റാബി മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ചോയ്സ് ഇന്റർനാഷനൽ ഡയറക്ടർ ജോൺ കോശി, എ.എം.ഇ ഡയറക്ടർ വിപിൻദാസ് എന്നിവർ മുഖ്യാതിഥികൾ ആയി. ഡിസ്പാക്ക് ചെയർമാൻ നജീം ബഷീർ, ഇ.കെ. സലിം, ആൽബിൻ ജോസഫ്, സുരേഷ് റാവുത്തർ, നാസർ മാമ, ആസിഫ് താനൂർ, ഷിജില ഹമീദ്, ചൈതന്യ ഷിനോജ്, ഐശ്വര്യ വിജിത്, ഡോ. ശിഫ അനസ് എന്നിവർ സംസാരിച്ചു.
കാസർകോട് മൊഞ്ചത്തീസ് അവതരിപ്പിച്ച ഒപ്പനയും വിസ്മയ സജീഷ്, ആൻഡ്രിയ മേരി ജോസ്, തൻവി ഹരികുമാർ, അസിൻ അഷറഫ് എന്നിവരുടെ ഡാൻസും മേഘ വർഷിണി, കല്യാണി ബിനു, ലിഡിയ മേരി ലോസൺ, തൻവി, ആൻഡ്രിയ മേരി, നൗഷാദ് താഹ, സിയാദ് കുണ്ടറ എന്നിവരുടെ ഗാനങ്ങളും ടീം എസ്സ അവതരിപ്പിച്ച ബാൻഡും അരങ്ങേറി.
ഹുസൈൻ പറമ്പിൽ, ഷംസ് കൊല്ലം, നാസർ കണ്ണ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻസാരി അബ്ദുൽ വാഹിദ് സ്വാഗതവും ട്രഷറർ അനസ് ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

