Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മൻ ചാണ്ടി മൂന്നാം...

ഉമ്മൻ ചാണ്ടി മൂന്നാം ചരമദിനം; ‘കുഞ്ഞൂഞ്ഞോർമ’യുമായി റിയാദ് ഒ.ഐ.സി.സി

text_fields
bookmark_border
ഉമ്മൻ ചാണ്ടി മൂന്നാം ചരമദിനം; ‘കുഞ്ഞൂഞ്ഞോർമ’യുമായി റിയാദ് ഒ.ഐ.സി.സി
cancel

റിയാദ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ബത്ഹ ‘സബർമതി’യിൽ ‘കുഞ്ഞൂഞ്ഞോർമയിൽ’ എന്ന പേരിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മൗനാചരണവും സംഘടിപ്പിച്ചു. ഒ.ഐ.സി.സിയുടെ വിവിധ കമ്മിറ്റി ഭാരവാഹികൾ, പ്രവാസി കോൺഗ്രസ് പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ, ഉമ്മൻ ചാണ്ടിയുടെ സ്നേഹവും കരുണയും നിറഞ്ഞ ജനസേവന പാരമ്പര്യവും എളിമയും പ്രഭാഷകർ അനുസ്മരിച്ചു.

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധികാര രാഷ്ട്രീയത്തിന് മാനുഷിക മുഖം നൽകിയ, സാധാരണക്കാരെൻറ പ്രശ്നങ്ങൾ പരിഹരിച്ച ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി മാള മുഹ് യിദ്ധീൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളോടൊപ്പം യാത്ര ചെയ്ത്, സ്നേഹവും കരുണയും മുഖമുദ്രയാക്കിയ ഉമ്മൻ ചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രവാചകനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഡ്വ. എൽ.കെ. അജിത്, ഷാജി സോന, റഹ്മാൻ മുനമ്പത്ത്, അസ്ക്കർ കണ്ണൂർ, ബഷീർ കോട്ടയം, ബാലു കുട്ടൻ, സജീർ പൂന്തുറ, സെയ്ഫ് കായകുളം, അശ്റഫ് മേച്ചേരി, രാജു തൃശൂർ, ഷാജി മഠത്തിൽ, സന്തോഷ് ബാബു കണ്ണൂർ, ഒമർ ഷരീഫ് കോഴിക്കോട്, ഷമീർ മാളിയേക്കൽ, ഷബീർ വരിക്കാപ്പള്ളി, റഫീഖ് പട്ടാമ്പി, ഹാഷിം പാപ്പിനശ്ശേരി, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു.

ആലപ്പുഴ ജില്ല പ്രസിഡൻറ് കമറുദ്ധീൻ താമരക്കുളം സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. നാദിർഷാ റഹ്മാൻ, നാസർ മാവൂർ, ജംഷി തുവ്വൂർ, ഷംസീർ പാലക്കാട്, മൊയ്തീൻ മണ്ണാർക്കാട്, ഷറഫു ചിറ്റൻ, ഹാഷിം ആലപ്പുഴ, ടോം ചാമക്കാലയിൽ, നേവൽ തൃശൂർ, ഹാഷിം കണ്ണാടിപറമ്പ്, സിദ്ധീഖ് പന്നിയങ്കര, അനീഷ് ഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - "Oommen Chandy's third death anniversary: Riyadh OICC with 'Kunjoonju memories'"
Next Story