Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി

text_fields
bookmark_border
ഉമ്മൻചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി
cancel
camera_alt

ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജി​യ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഹ​ക്കീം പാ​റ​ക്ക​ൽ സം​സാ​രി​ക്കു​ന്നു

ജിദ്ദ: ആറു പതിറ്റാണ്ടുകാലം പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മൻചാണ്ടി ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച അതുല്യ നേതാവായിരുന്നുവെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ അദ്ദേഹം നിരാലംബർക്കും പ്രവാസികൾക്കും എന്നും വലിയൊരു ആശ്രയമായിരുന്നു. ഭരണ സുതാര്യതയ്ക്കായി ഓഫീസ് പ്രവർത്തനങ്ങൾ സദാസമയവും വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്തതും, വ്യാജ പ്രചാരണങ്ങളെയും വേട്ടയാടലുകളെയും സഹിഷ്ണുതയോടെ നേരിട്ടതും അദ്ദേഹത്തെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിലും രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അസാമാന്യ വൈഭവമാണ് അദ്ദേഹം പുലർത്തിയതെന്നും പ്രസംഗകർ അനുസ്മരിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. വനിതാ വിങ് ജനറൽ സെക്രട്ടറി സിമി അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി.അനിൽകുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, ഉമർ മങ്കട, അബ്ദുൽ ഖാദർ ആലുവ, ഫിറോസ് പോരൂർ, അബ്ദുൽ നാസർ കൊഴിത്തൊടി, നവാസ് ബീമാപ്പള്ളി, റോബിൻ കൊല്ലം, സിബി പെരിഞ്ഞനം, റഫീഖ് മൂസ, അയ്യൂബ് പന്തളം, നിതേഷ് കാസർകോട്, ബാബു ജോസഫ് എറണാകുളം, അബ്ദുൽ നാസർ വയനാട് എന്നിവർ സംസാരിച്ചു.

ജലീഷ് കാളികാവ്, മുസ്തഫ ചേളാരി, ഷമീർ നദ്‌വി, ഷാനു കരമന, സമീർ കാളികാവ്, അഷ്‌റഫ് കോഴിക്കോട്, റാഷിദ് വർക്കല, ഷിനോദ്, അസീം, റിതിൻ, അസ്‌ലം, അൻസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും അസിസ്റ്റൻറ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oommen Chandy: A Phenomenon in Public Life – OICC Western Regional Committee
Next Story