Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓണക്കണി

ഓണക്കണി

text_fields
bookmark_border
ഓണക്കണി
cancel
camera_alt

ഷാ​ജി വ​ള​വി​ൽ

ജു​ബൈ​ൽ

തൊ​ട്ട​പ്പു​റ​ത്തെ വേ​ലി​പ്പ​ട​ർ​പ്പി​ൽ നി​ന്നൊ​രു

വെ​റ്റ​ക്കൊ​ടി നാ​മ്പെ​ത്തി​നോ​ക്കും​പോ​ൽ

ഓ​ണ​മി​താ പ​ടി​ക്ക​ലെ​ത്തി പ്രി​യ

മാ​വേ​ലി​മ​ന്ന​െൻറ വ​ര​വേ​ൽ​പ്പാ​യി

ചൂ​ടു​വാ​നാ​രു​മി​ല്ലാ​തെ കൊ​ഴി​യു​ന്ന

പൂ​വു​ക​ൾ​ക്കി​നി​യൊ​ട്ടു​കാ​ലം സു​ദി​നം

പൂ​ക്ക​ള മ​ത്സ​രം പു​തു​കോ​ടി മേ​ളം

ഓ​ണ​ത്തി​ൻ ചി​ത്ര​ങ്ങ​ൾ നീ​ളെ നീ​ളെ

കാ​യ്ക​റി വാ​ങ്ങ​ണം വി​ഭ​വ​ങ്ങ​ളൊ​രു​ങ്ങ​ണം

എ​ന്നാ​ലൊ​രു സ​ദ്യ വാ​ങ്ങി​യാ​ലെ​ന്ത്

വാ​ണി​ഭ​മി​ല്ലാ​തെ​ന്തു​ണ്ട് ഭൂ​വി​ൽ

ഓ​ണ​ത്തി​നാ സ്ഥി​തി ന​ന്നേ വി​ചി​ത്രം

മോ​ദം പ​ക​ര്‍ന്നും കൊ​ടും​പ​ക കൊ​ണ്ടും

ത​മ്മി​ല​ടി​ക്കു​ന്ന പൗ​ര​ഗ​ണം

ഓ​ണം വ​ന്നാ​ലും ഉ​ണ്ണി പി​റ​ന്നാ​ലും

കു​പ്പി​യി​ലാ​ണ് തു​ട​ക്ക​മ​ത്രേ

പ്ര​ജ്ഞ​യും ബോ​ധ​വും തീ​റെ​ഴു​തി

ല​ഹ​രി​ക്കു കീ​ഴ്‌​പ്പെ​ട്ട് യു​വ​ജ​ന​ത

ഭാ​വി​യെ​ന്തെ​ന്ന​റി​യാ​തെ കൗ​മാ​രം

ധൂ​മ​ചു​രു​ളു​ക​ൾ ശ്വ​സി​ച്ചു ന​ശി​ക്കു​ന്നു

ഓ​രോ​രോ ദി​ന​ങ്ങ​ൾ ക​ട​ന്നു​പോ​കെ

ന​ഷ്​​ട​പ്പെ​ടു​ത്തു​ന്നു ന​മ്മെ പ​ര​സ്പ​രം

നീ​യെ​നി​ക്കാ​ര്, നാം ​ത​മ്മി​ലെ​ന്ത്

വാ​ക്കി​ൽ നേ​രി​ല്ല ചി​ന്ത​യി​ൽ ദ​യ​യി​ല്ല

ക്ഷേ​മം തി​ര​ക്കാ​നെ​ത്തു​ന്ന മാ​വേ​ലീ

കേ​ര​ള​നാ​ടി​െൻറ മാ​റ്റ​ങ്ങ​ള​റി​ഞ്ഞു​വോ

വ​രും​കൊ​ല്ലം വ​ന്നാ​ൽ പൈ​ത​ങ്ങ​ൾ പോ​ലും

അ​റി​യാ​തെ പോ​കും പാ​വ​മീ മ​ന്ന​നെ

വീ​ട്ട​ക​ത്തെ ചെ​റു കാ​ഴ്ച്ച​പ്പെ​ട്ടി​യി​ൽ

പൊ​ന്നോ​ണ​ഘോ​ഷ​ങ്ങ​ൾ സ​ജീ​വ​മാ​കെ

ഓ​ണ​ക്ക​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​യൊ​രാ

വീ​ട്ടു​മു​റ്റ​ങ്ങ​ൾ വി​സ്‌​മൃ​തി​യി​ലാ​യി

തു​മ്പി​യി​ല്ല തു​മ്പ​പ്പൂ​വു​മി​ല്ല

പ​ഴ​മൊ​ഴി പാ​ടും പാ​ണ​നി​ല്ല

പോ​യ​കാ​ലം തി​രി​ച്ചെ​ത്തു​കി​ല്ലെ​ന്ന

നേ​രൊ​ന്നു മാ​ത്രം നീ​റു​ന്നു വാ​ഴ്വി​ൽ

എ​ങ്കി​ലു​മി​തോ​ണ​ക്കാ​ല​മ​ല്ലേ

മ​ല​യാ​ള​മ​ണ്ണി​െൻറ മു​ദ്ര​യ​ല്ലേ

മ​ല​യാ​ള​മു​ള്ളി​ൽ കി​നി​യു​വോ​ളം

മ​ല​നാ​ടി​നാ​ഘോ​ഷം ഓ​ണം ത​ന്നെ

ക്ര​മ​ര​ഹി​ത സ​ഹ​ന​ങ്ങ​ളേ​റി​യാ​ലും

ക​രി​മ​ഴ​യാ​ണ​ഖി​ല​വു​മെ​ന്നാ​കി​ലും

മ​ല​യാ​ള​നാ​ടി​െൻറ സ്പ​ന്ദ​ന​മാ​യ്

തി​രു​വോ​ണ​മ​ല്ലാ​തെ മ​റ്റൊ​ന്നി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamgulfpeomLiteature
News Summary - onakkani -peom
Next Story