രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം
text_fieldsഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമത്തിൽനിന്ന്
ജിദ്ദ: വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തി ബി.ജെ.പിയുടെയും മോദിയുടെയും ഏജന്റായി പ്രവർത്തിക്കുന്ന ഇലക്ഷൻ കമീഷന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തുന്ന പോരാട്ടങ്ങൾക്ക് ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം.
സംഗമത്തിൽ ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷതവഹിച്ചു. വേലി തന്നെ വിളവ് തിന്നുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ. അധികാരത്തിനുവേണ്ടി എന്ത് നെറികേടും ചെയ്യുന്ന കൊള്ളസംഘം പോലെയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരുമെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. റീജനൽ കമ്മിറ്റി ഭാരവാഹികൾ, ഗ്ലോബൽ, ജില്ല, ഏരിയ പ്രസിഡന്റുമാർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

