വോട്ട് കൊള്ളക്കെതിരെ ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു
text_fieldsബുറൈദ: ജനാധിപത്യത്തെ കശാപ്പ് ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമര പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയകളും നേരിടുന്ന വെല്ലുവിളികളെയും വോട്ട് ചോർച്ചാ വിവാദങ്ങളെയും യോഗം രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനായി രാഹുൽ ഗാന്ധി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പ്രവാസലോകത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി യോഗം വ്യക്തമാക്കി.
പ്രതിഷേധ പരിപാടിയിൽ ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ , സജി ജോബ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് പ്രസിഡന്റ് അബ്ദു റഹ്മാൻ കാപ്പാട് , ജനറൽ സെക്രട്ടറി പി.പി.എം അശ്റഫ് കോഴിക്കോട്, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, ഷിയാസ് കണിയാപുരം, നജു കുട്ടമ്പേരൂർ, സുധീർ കായംകുളം, ജാബിർ കൊല്ലം, റോബിൻ തിരുവല്ല, മനോജ് തോമസ്, ഷഫീർ ചിതറ, നൗഷാദ് കല്പറ്റ , സി .അനിൽ , ഒ. ഐ. സി. സി വനിത വിങ്ങ് നേതാക്കളായ അൻസു പ്രമോദ്, തസ്നി ഷഫീർ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

