Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി.സി.എം അബു മാത്തൻ...

ഡി.സി.എം അബു മാത്തൻ ജോർജ്ജിന് എൻ.ആർ.കെ ഫോറം യാത്രയയപ്പ് നൽകുന്നു

text_fields
bookmark_border
അബു മാത്തൻ ജോർജ്
cancel
camera_alt

ഡി.സി.എം അബു മാത്തൻ ജോർജ്

റിയാദ്: സൗദി ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷനായി കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിയായ അബു മാത്തൻ ജോർജ്ജിന് മലയാളി സമൂഹം യാത്രയയപ്പ് നൽകുന്നു. റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറത്തിെൻറ നേതൃത്വത്തിൽ ആഗസ്റ്റ് 13 ഒലയ്യയിലെ അൽഖസർ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ചാണ് പരിപാടി.

ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസ്സിയുടെ സേവനം സുതാര്യമാക്കുന്നതിലും വലിയ ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അബു മാത്തൻ ജോർജ്ജ്. ഒരു മലയാളി എന്ന നിലയിൽ പ്രവാസി സംഘടനകളുമായി മികച്ചൊരു ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ചടങ്ങിൽ റിയാദിലെ മുഴുവൻ പ്രവാസി സംഘടനാ പ്രതിനിധികളും ഇന്ത്യൻ വ്യാപാരസമൂഹവും പൗരപ്രമുഖരും പങ്കാളികളാകുമെന്ന് എൻ.ആർ.കെ ഫോറം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - ഡി.സി.എം അബു മാത്തൻ ജോർജ്ജിന് എൻ.ആർ.കെ ഫോറം യാത്രയയപ്പ് നൽകുന്നു
Next Story