നോട്ടെക് അവാർഡ് ഡോ. ഇർഷാദ് കമ്മക്കകത്തിന്
text_fieldsനോട്ടെക് അവാർഡ് 2022 ഡോ. ഇർഷാദ് കമ്മക്കകത്തിന് രിസാല സ്റ്റഡി സർക്കിൾ ഗൾഫ് എക്സിക്യൂട്ടിവ് അംഗം തല്ഹത് കൊളത്തറ അവാർഡ് സമ്മാനിക്കുന്നു
യാംബു: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നോട്ടെക് രണ്ടാം എഡിഷന്റെ ഭാഗമായി പ്രഖ്യാപിച്ച നോട്ടെക് അവാർഡിന് ഡോ. ഇർഷാദ് കമ്മക്കകം അർഹനായി. കോഴിക്കോട് അരക്കിണർ സ്വദേശിയാണ്.
കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഗവേഷണവിഭാഗം ശാസ്ത്രജ്ഞൻ, പോളിമർ മെറ്റീരിയൽ സിന്തസിസിൽ ഡോക്ടറേറ്റ്, മെച്ചപ്പെടുത്തിയ വാതക വേർതിരിവിനുള്ള നൂതനമായ മെംബ്രൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയവ മുൻനിർത്തിയാണ് അവാർഡ്.
കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫസർ ശ്രീരാമകുമാർ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ പ്രവാസികൾക്കാണ് നോട്ടെക് അവാർഡ് നൽകുന്നത്.
നോട്ടെക് അവാർഡ് ജൂറി അംഗം ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ഇന്നവേഷൻ സ്പെഷലിസ്റ്റ് എൻജിനീയർ നൗഫൽ അബ്ദുൽ കരീം പ്രഖ്യാപിച്ചു. രിസാല സ്റ്റഡി സർക്കിൾ ഗൾഫ് എക്സിക്യൂട്ടിവ് അംഗം തല്ഹത് കൊളത്തറ അവാർഡ് കൈമാറി.
യാംബു ഇൻഡസ്ട്രിയൽ കോളജ് പ്രഫസർ ഷമീർ ചെറുവാടി, ഐ.സി.എഫ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് സഖാഫി, എമിനെൻസ് ഡയറക്ടർ ഫൈസൽ വാഴക്കാട്, രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് ചെയർമാൻ ആഷിഖ് സഖാഫി, ജനറൽ കൺവീനർ സാദിഖ് ചാലിയാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

