യാംബു എലൈറ്റ് എഫ്.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsയാംബു: എലൈറ്റ് ഫുട്ബാൾ ക്ലബ്ബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തെ ക്ലബ്ബിെൻറ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം, ഭാവിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ‘ഒരു ടീം ഒരു സ്വപ്നം’ എന്ന ശീർഷകത്തിൽ കൂടുതൽ കരുത്തോടെ ക്ലബ്ബിെൻറ വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മാമുക്കോയ ഒറ്റപ്പാലം (ചെയ.), മൻസൂർ ഒഴുകൂർ (പ്രസി.), ഷാഹിദ് പട്ടാമ്പി (സെക്ര.), ഷഹ്ബാസ് കാട്ടുകണ്ടൻ മണ്ണാർക്കാട് (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സകരിയ ഒറ്റപ്പാലം, സഹീർ പൂക്കോട്ടൂർ, നൗഫൽ ഒറ്റപ്പാലം, റിയാസ് കിഴിശ്ശേരി, നിയാസ് പുത്തൂർ, ബഷീർ താനൂർ, ജംഷീർ അരീക്കോട്, ജംഷീർ ഉണ്ണിയാൽ, ഷിബിൽ ചേളാരി, അയ്യൂബ് എടരിക്കോട്, അബ്ദുറസാഖ് നമ്പ്രം എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരും എക്സിക്യൂട്ടീവ് അംഗങ്ങളുമായി യോഗത്തിൽ തെരെഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

