വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിലിന് പുതിയ ഭാരവാഹികൾ
text_fieldsനിസാർ പള്ളിക്കശ്ശേരിൽ (പ്രസി.), ഹെൻറി തോമസ് (കോഓഡി.), പ്രിൻസ് ജോർജ് (സെക്ര.), സുശീല ജോസഫ് (ട്രഷ.)
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ കൗൺസിലിെൻറ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക സേവനം, സാംസ്കാരിക വളർച്ച, യുവജന പങ്കാളിത്തം എന്നിവ ലക്ഷ്യമാക്കി വിവിധ പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
നിസാർ പള്ളിക്കശ്ശേരിൽ (പ്രസി.), ഹെൻറി തോമസ് (കോഓഡി.), പ്രിൻസ് ജോർജ് (സെക്ര.), സുശീല ജോസഫ് (ട്രഷ.), ചന്ദൻ ഷേണായ്, റൂബി സമീർ (വൈ. പ്രസി.), അഞ്ജു സുനിൽ, ജസ്ലറ്റ് ആൽബിൻ (ജോ. സെക്ര.), അഭിലാഷ് മാത്യു (ജോ. ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഫോറങ്ങളുടെ കോ ഓഡിനേറ്റർമാരായി ജയരാജൻ തെക്കേപള്ളിയിൽ (കാർഷികം), ഷാേൻറാ ചെറിയാൻ (ഇവൻറ്സ്), നവാസ് ചൂനാടൻ (ഹെൽപ് ഡെസ്ക്), പ്രവീൺ പന്നിയോടൻ (മെമ്പർഷിപ്പ്), സന്തോഷ് വടവട്ടത്ത് (മലയാളം), സുനിത കാച്ചിപ്പറമ്പിൽ (ടൂറിസം), രജികുമാർ കൃഷ്ണൻ ആശാൻ (യൂത്ത്), ബീന പരീദ് (പ്രോജക്ട്സ്), ബീരാൻ കോയിസ്സൻ (ബിസിനസ്), ഷിനോയ് കുഞ്ഞപ്പൻ (പി.ആർ ആൻഡ് മീഡിയ), കനകദാസ് മേലേടത്ത് (ചാരിറ്റി), മറിയാമ്മ അബ്രഹാം (വിദ്യാഭ്യാസം), വിജേഷ് വിജയൻ (ഐ.ടി), ശോഭ ഹെൻറി (ഹെൽത്ത്), മുഹമ്മദ് ഫസലു കടവത്ത് (എൻവിറോൺമെൻറ്), ബിജു സ്കറിയ (പ്രവാസി വെൽഫെയർ), മിനുജ മുഹമ്മദ് (ആർട്സ് ആൻഡ് കൾച്ചറൽ), സെലീന മാത്യു (വുമൺസ്), ഹാരിസൺ മോറിസ് (സ്പോർട്സ്) എന്നിവരെ തെരഞ്ഞെടുത്തു. ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ, നിലവിൽ 169 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ആഗോള മലയാളി ശൃംഖലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

