ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
text_fieldsഗഫൂർ കൊയിലാണ്ടി
(പ്രസി.), ഫസൽ ചാലാട്
(ജന. സെക്ര.), അബ്ദുൽ സലാം തിരൂർ (ട്രഷ.)
റിയാദ്: സൗദി ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് മലസിലെ ചെറീസ് റസ്റ്റോറൻറിൽ നടന്ന ജനറൽ ബോഡി യോഗം എൻ.ആർ.കെ ഫോറം മുൻ ചെയർമാൻ ഉസ്മാൻ കോയ കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു. ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ബി.ഡി.കെ സ്ഥാപകനും സംസ്ഥാന പ്രസിഡൻറുമായിരുന്ന വിനോദ് ഭാസ്കരനെ സ്മരിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് യോഗത്തിൽ വായിച്ചു. തുടർന്ന് 2026-27 വർഷത്തേക്കുള്ള 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
തൊമ്മിച്ചൻ കുട്ടനാട് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുകയും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഭാരവാഹികൾ: ഡോ. അബ്ദുൽ മജീദ്, ഡോ. കെ.പി. ആമിന സെറിൻ (രക്ഷാ.), ഡോ. അബ്ദുൾ അസീസ്, ഡോ. അബ്ദുൾ ഖാദർ, നിഹാസ് പാനൂർ (ഉപ. സമിതി), ഗഫൂർ കൊയിലാണ്ടി (പ്രസി.), ഫസൽ ചാലാട് (ജന. സെക്ര.), അബ്ദുൽ സലാം തിരൂർ (ട്രഷ.), ബിനു കെ. തോമസ്, അമലേന്ദു (വൈ. പ്രസി.), അൻസാർ കായംകുളം, അനുരാജ് (ജോ. സെക്ര.). സൗദിയിലെ വിവിധ മേഖലകളിലെ കോഓഡിനേറ്റർമാരായി നാസർ തെച്ചി, ഷബീർ, ഭാസ്കരൻ (റിയാദ്), അൻസാർ, സജിൽ (ദമാം, അൽ ഖോബാർ), മാത്യു, ഷാനവാസ്, അരുൺ (യാംബു), ബാഷ, സുൽഫി (മക്ക), സത്താർ (ഖമീസ്, അബഹ) എന്നിവരെയും മീഡിയ വിങ് ചുമതലയിലേക്ക് മജീദ് പതിനാറിങ്ങലിനെയും തെരഞ്ഞെടുത്തു. നിഹാസ് പാനൂർ സ്വാഗതവും അബ്ദുസ്സലാം തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

