Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോക്കസ് ഇൻറർനാഷനലിന്...

ഫോക്കസ് ഇൻറർനാഷനലിന് പുതിയ നേതൃത്വം; സാമൂഹിക പുനർനിർമിതിയിൽ സജീവ ഇടപെടലുകൾക്ക് രൂപരേഖ

text_fields
bookmark_border
ഫോക്കസ് ഇൻറർനാഷനലിന് പുതിയ നേതൃത്വം; സാമൂഹിക പുനർനിർമിതിയിൽ സജീവ ഇടപെടലുകൾക്ക് രൂപരേഖ
cancel
camera_alt

ഹർഷിദ് മാത്തോട്ടം (സി.ഇ.ഒ), അമീർ ഷാജി (സി.ഒ.ഒ), ഷബീർ വെള്ളാടത് (സി.എ.ഒ), ഫിറോസ് മരക്കാർ (സി.എഫ്.ഒ) 

മനാമ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷനലിെൻറ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹർഷിദ് മാത്തോട്ടം (യു.എ.ഇ, സി.ഇ.ഒ), പി.ടി. ഹാരിസ് (ഖത്തർ, ഡെപ്യൂട്ടി സി.ഇ.ഒ), അമീർ ഷാജി (ഖത്തർ, സി.ഒ.ഒ), ഷബീർ വെള്ളാടത് (സൗദി അറേബ്യ, സി.എ.ഒ), ഫിറോസ് മരക്കാർ (കുവൈത്ത്, സി.എഫ്.ഒ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മുഹമ്മദ് റാഫി (സൗദി അറേബ്യ, ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), റമീസ് നാസർ (കുവൈത്ത്, ഡയറക്ടർ, ഇവൻറ്സ്), ജൗഹർ കെ. അരൂർ (ഡയറക്ടർ, മാർക്കറ്റിങ്), മുഹമ്മദ് അനസ് (ബഹ്റൈൻ, സോഷ്യൽ വെൽഫെയർ ഡയറക്ടർ) എന്നിവരാണ് എക്സിക്യൂട്ടീവ് ചുമതലയുള്ള മറ്റു ഭാരവാഹികൾ.

ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സംഘടനയാണ് ഫോക്കസ് ഇൻറർനാഷനൽ. അന്താരാഷ്ട്ര തലത്തിൽ യുവജനങ്ങളെ സാമൂഹിക പരിവർത്തനത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികളാണ് ഫോക്കസിെൻറ മുഖമുദ്ര. യുനൈറ്റഡ് നേഷൻസിെൻറ സസ്റ്റയിനബിൾ ഡവലപ്‌മെൻറ് ഗോൾസിനെ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ പ്രവർത്തന പദ്ധതികൾ ഏറെയും ആസൂത്രണം ചെയ്യുന്നത്.

വിവിധ റീജ്യനുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് ഓൺലൈനായി നടന്ന യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അസ്കർ റഹ്മാൻ, മുഹമ്മദ് റിയാസ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുകയും റിയാസ് ബഷീർ ഇലക്ഷൻ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തു.

സാമൂഹിക പുനർനിർമിതിയിൽ ധൈഷണികമായ ഇടപെടലുകളിലൂടെ മാനവികതയ്ക്ക് പ്രാമുഖ്യം നൽകുന്ന ആഗോള യുവജന കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഫോക്കസ് ഇൻറർനാഷനൽ അജണ്ടകൾ നിശ്ചയിക്കുക എന്ന് പുതിയ ഭാരവാഹികളുടെ യോഗം പ്രഖ്യാപിച്ചു.

കൂടാതെ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും, ഉത്തരവാദിത്വപ്പെട്ടവർ നയതന്ത്ര തലത്തിൽ ഇടപെട്ട് എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - ഫോക്കസ് ഇൻറർനാഷനലിന് പുതിയ നേതൃത്വം; സാമൂഹിക പുനർനിർമിതിയിൽ സജീവ ഇടപെടലുകൾക്ക് രൂപരേഖ
Next Story