നവോദയ മക്ക അവാലി യൂനിറ്റിന് പുതിയ ഭാരവാഹികൾ
text_fieldsമുജീബ്റഹ്മാൻ നിലമ്പൂർ, ഷാഹുൽ ഹമീദ് വടക്കുഞ്ചേരി, അബ്ദുല്ല ഷഹറത്ത് നിലമ്പൂർ, ഷാറൂഖ് താനൂർ
മക്ക: നവോദയ മക്ക ഏരിയയിലെ അവാലി യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂനിറ്റ് സമ്മേളനം മക്ക നവോദയ ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ പ്രഖ്യാപിച്ചു. ഏരിയ റിപ്പോർട്ട് മുഹമ്മദ് മേലാറ്റൂർ, യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് റിയാസ് കൊടുങ്ങല്ലൂർ, രക്തസാക്ഷി പ്രമേയം അബ്ദുല്ല ഷഹറത്ത്, അനുശോചന പ്രമേയം ഷാറൂഖ് താനൂർ എന്നിവർ അവതരിപ്പിച്ചു. ഷാഹുൽ ഹമീദ് വടക്കുഞ്ചേരി സ്വാഗതവും സൈനുദ്ദീൻ ചേലക്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുജീബ്റഹ്മാൻ നിലമ്പൂർ (പ്രസി.). ഷാനവാസ് പോത്തുകല്ല്, കബീർ ചേലക്കര (വൈ. പ്രസി.) ഷാഹുൽ ഹമീദ് വടക്കുഞ്ചേരി (സെക്ര.), റാഫി വള്ളുവമ്പുറം, സൈനുദ്ദീൻ ചേലക്കര (ജോ. സെക്ര.), അബ്ദുല്ല ഷഹറത്ത് നിലമ്പൂർ (ട്രഷ.), ഷാറൂഖ് താനൂർ (ജീവകാരുണ്യ കൺ.). അബ്ദുസ്സലാം എളങ്കൂർ, നിയാസ് ചാലിയം, ശിഹാബ് തിരൂർ, ഷെബി മോൻ, മുഹമ്മദ് പട്ടാമ്പി, നിഷാദ് ഒലവക്കോട്, ശിഹാബ് കരുവാടൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).