നേപ്പാൾ ദുരന്തം; അനുശോചിച്ച് സൗദി ഭരണാധികാരികൾ നേപ്പാളിലെ പ്രകൃതിദുരന്തം
text_fieldsസൽമാൻരാജാവും കിരീടാവകാശി, അമീർ മുഹമ്മദ് ബിൻ സൽമാനും
റിയാദ്: നേപ്പാളിന്റെ വടക്കൻ മേഖലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സൗദി അറേബ്യയുടെ ഭരണനേതൃത്വം അനുശോചിച്ചു. സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന് അയച്ച പ്രത്യേക ടെലഗ്രാം സന്ദേശങ്ങളിലൂടെയാണ് അനുശോചനം അറിയിച്ചത്.
വിയോഗത്തിൽ തങ്ങളുടെ അഗാധമായ ദുഃഖവും ആത്മാർഥമായ സഹതാപവും രേഖപ്പെടുത്തിയ സൗദി ഭരണനേതൃത്വം, നേപ്പാൾ പ്രസിഡന്റ്, ജനങ്ങൾ, വേർപിരിഞ്ഞവരുടെ കുടുംബങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കി. കാണാതായവർ സുരക്ഷിതരായി തങ്ങളുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തട്ടെയെന്ന് പ്രത്യാശിച്ച സൗദി ഭരണാധികാരികൾ, നേപ്പാൾ ജനതയെ എല്ലാവിധ അനിഷ്ട സംഭവങ്ങളിൽ നിന്നും സർവശക്തൻ കാത്തുരക്ഷിക്കട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

