ദേശീയദിനാഘോഷം; ആഭ്യന്തര മന്ത്രാലയ പ്രദർശനവും സൈനിക പ്രകടനങ്ങളും
text_fieldsറിയാദ്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയവും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച 'ഇസ് അൽ വതൻ' എന്ന പേരിലുള്ള പരിപാടിയും അനുബന്ധ പ്രദർശനവും സമാപിച്ചു. സൈനിക പ്രകടനങ്ങളും അത്യാധുനിക സുരക്ഷാ നീക്കങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.
പരിപാടിയിൽ സുരക്ഷാ ഓപ്പറേഷനുകൾക്ക് സമാനമായ സൈനിക പ്രകടനം സംഘടിപ്പിച്ചു. ഇത് മന്ത്രാലയത്തിന്റെ ഫീൽഡ് തയ്യാറെടുപ്പും നൂതനമായ സുരക്ഷാ സംവിധാനങ്ങളും പ്രകടമാക്കി. സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും പ്രദർശനത്തിൽ എടുത്തു കാണിച്ചു. രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിൽ ആഭ്യന്തര മന്ത്രാലയം വഹിക്കുന്ന നിർണായക പങ്കിന് ഈ പരിപാടി ഊന്നൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

