Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ഫല പ്രവചന മത്സരത്തിൽ നജീബ് നസീർ വിജയി
text_fieldsbookmark_border
തെരഞ്ഞെടുപ്പ് ഫല പ്രവചന മത്സര വിജയി നജീബ് നസീറിന് ജുബൈൽ ഒ.ഐ.സി.സി സെക്രട്ടറി തോമസ് മാമൂടൻ സമ്മാനം കൈമാറുന്നു
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഘടകം സംഘടിപ്പിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായി ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ. വിജയാഘോഷ ചടങ്ങിൽ സെക്രട്ടറി തോമസ് മാമൂടൻ സമ്മാനം കൈമാറി. മുൻ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി
അഷ്റഫ് മൂവാറ്റുപുഴ, റീജനൽ കമ്മിറ്റി ഭാരവാഹികളായ വിൽസൺ തടത്തിൽ, ഉസ്മാൻ കുന്നംകുളം, ലിബി ജെയിംസ്, ഏരിയ കമ്മിറ്റി നേതാക്കളായ വിൽസൺ പാനായിക്കുളം, ആഷിഖ്, അൻഷാദ് ആദം, റിനു മാത്യു, മുർത്തദ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Next Story

