Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകലക്ഷങ്ങളെ...

തീർഥാടകലക്ഷങ്ങളെ വരവേൽക്കാൻ മിന ഒരുങ്ങി

text_fields
bookmark_border
തീർഥാടകലക്ഷങ്ങളെ വരവേൽക്കാൻ മിന ഒരുങ്ങി
cancel

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന വി​ശ്വാ​സി ല​ക്ഷ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ മി​ന താ​ഴ്‌​വ​ര​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ക്ക-​മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന് കീ​ഴി​ലെ ക​ദാ​ന ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി​യാ​ണ് മി​ന​യി​ൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് സം​ഘ​ടി​ത​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 35 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ 45,000ത്തി​ല​ധി​കം ത​മ്പു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 74 എ​സ്ക​ലേ​റ്റ​റു​ക​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. ഇ​തി​നു​പു​റ​മെ 340 അ​ധി​ക എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 682 നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളും പ്ര​കാ​ശ സം​വി​ധാ​ന​ത്തി​നാ​യി 74,000ത്തി​ല​ധി​കം ലൈ​റ്റി​ങ് യൂ​നി​റ്റു​ക​ളും മി​ന​യി​ൽ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ക​ഠി​ന​മാ​യ ചൂ​ട് പ്ര​തി​രോ​ധി​ക്കാ​ൻ 456 അ​ത്യാ​ധു​നി​ക എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​ല​വി​ത​ര​ണ​ത്തി​നും ശു​ചി​ത്വ​ത്തി​നു​മാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ണി​ക്കൂ​റി​ൽ 1,500 ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള അ​ഞ്ച് പ​മ്പി​ങ് സ്റ്റേ​ഷ​നു​ക​ളും 6,000ത്തി​ല​ധി​കം വാ​ട്ട​ർ സ്പ്രിം​ഗ്ല​റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 25,000ത്തി​ല​ധി​കം വാ​ട്ട​ർ ടാ​പ്പു​ക​ളും 3,400ല​ധി​കം ടോ​യ്‌​ല​റ്റ് സ​മു​ച്ച​യ​ങ്ങ​ളും 212 മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minapilgrimssaudiigulf
News Summary - Mina ready to welcome thousands of pilgrims
Next Story