റഹീം സഹായസമിതി അംഗങ്ങൾ കാന്തപുരത്തെ സന്ദർശിച്ചു
text_fieldsറഹീം നിയമസഹായ സമിതി പ്രതിനിധികളായ സിദ്ദീഖ് തുവ്വൂർ, യൂസുഫ് കാക്കഞ്ചേരി എന്നിവർ കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിെൻറ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂർ, ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനും റഹീം കേസിെൻറ തുടക്കം മുതൽ ഔദ്യോഗിക പ്രതിനിധിയായിരിക്കുകയും ചെയ്ത യൂസുഫ് കാക്കഞ്ചേരി എന്നിവർ കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. കോഴിക്കോട് കാരന്തൂർ മാർകസിൽ നടന്ന കൂടിക്കാഴ്ചയിൽ റഹീം കേസുമായി ബന്ധപ്പെട്ട കേസിെൻറ വിവരങ്ങൾ കാന്തപുരം ചോദിച്ചറിഞ്ഞു. വ്യത്യസ്ത കേസുകളിൽ സൗദി ജയിലിലെ ഇന്ത്യക്കാരെ കുറിച്ചും വാഹനാപകടം, മനഃപൂർവമല്ലാതെ സാഹചര്യം ഒരുക്കിയ കെണിയിൽപെട്ടവർ തുടങ്ങി ക്രിമിനൽ കേസുകളിലല്ലാതെ സൗദി ജയിലിൽ കഴിയുന്നവരുടെ മോചനവുമായി ബന്ധപ്പെട്ട സാധ്യതകളും ഇരു വിഭാഗവും ചർച്ചചെയ്തു.
നിമിഷപ്രിയ കേസിൽ കാന്തപുരം നടത്തിയ ഇടപെടൽ പല കേസുകളുടെയും അനുഭവം വെച്ചു നോക്കുമ്പോൾ വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് യൂസുഫ് കാക്കഞ്ചേരി പറഞ്ഞു. ചില കേസുകളിൽ നയതന്ത്ര ഇടപെടലുകളേക്കാൾ ഫലപ്രദമാകുക വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചുള്ള ശ്രമങ്ങൾക്കാണ്. സ്വകാര്യ അവകാശത്തിന്മേൽ തീർപ്പുണ്ടാകുന്നതിന് സൗദിയിലും ഇത്തരം മാർഗങ്ങൾ തേടാറുണ്ടെന്ന് സിദ്ദിഖ് തുവ്വൂരും പറഞ്ഞു.കോവിഡ് കാലത്ത് വിവിധ പ്രതിസന്ധികളിൽ അകപ്പെട്ട മലയാളികൾക്ക് സഹായം നൽകാൻ മർകസ് ബന്ധപ്പെട്ടിരുന്നു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി അറേബ്യയിൽ നടത്തിവരുന്ന ഇടപെടലുകൾ സംഘം കാന്തപുരത്തിെൻറ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

