കെ.എം.സി.സി മക്ക കമ്മിറ്റി മെഗാ ഇഫ്താർ സംഗമത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ
text_fieldsമക്ക: വർഷങ്ങളായി കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച നടത്താറുള്ള മെഗാ ഇഫ്‌താർ സംഗമം ഈ വർഷവും സഘടിപ്പിച്ചു. ഷറായ അൽശുമൂഹ് ഓപ്പൺ മൈതാനിയിൽ നടന്ന മെഗാ ഇഫ്താർ സംഗമത്തിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മക്കയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖരും, സ്ഥാപന മേധാവികളും, വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളും, കെ.എം.സി.സി മക്ക കമ്മിറ്റിക്ക് കീഴിലുള്ള 20 ഏരിയ കമ്മിറ്റിയിലെ പ്രവർത്തകരും മറ്റ് സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളുടെ സാനിധ്യം കൊണ്ട് മക്ക കെ.എം.സി.സിയുടെ ഇഫ്‌താർ സംഗമം പ്രവാസലോകത്തിന് നവ്യാനുഭവമായി.
വർഷങ്ങളായി നടത്തുന്ന ഇഫ്താർ സംഗമം സ്വദേശികളുടെയും വിദേശികളുടെയും മക്കയിലെ പ്രവാസി കുടുംബങ്ങളുടെയും ഒരു മെഗാ ഒത്തുചേരൽ കൂടിയാണ്. ഓരോ വർഷവും ഇഫ്‌താർ സംഗമം കഴിഞ്ഞ് പിരിയുമ്പോൾ അടുത്ത വർഷവും സംഗമത്തിൽ പങ്ക്ചേരും എന്ന് പറഞ്ഞാണ് ഓരോരുത്തരും പിരിയാറുള്ളത്. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൾ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, എം.സി നാസർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, നാസർ ഉണ്ണിയാൽ, ഷമീർ ബദർ കെട്ടുക്കര തുടങ്ങിയ സെൻട്രൽ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മക്ക കെ.എം.സി.സിയുടെ വിവിധ ഏരിയ നേതാക്കളും, വിവിധ ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞടുത്ത 300 ലധികം വരുന്ന വളണ്ടിയർ വിങ്ങുമാണ് പ്രവാസലോകത്തെ ഏറ്റവും വലിയ പ്രവാസി മെഗാ ഇഫ്താർ സംഗമത്തിന് സ്വകര്യങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

