ചികിത്സാസഹായം കൈമാറി
text_fieldsദഹറാൻ ഏരിയ കെ.എം.സി.സി പ്രവർത്തകനായ കൊളച്ചേരി കമ്പിൽ സ്വദേശിക്കുവേണ്ടിയുള്ള സൗദി കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ ചികിത്സാസഹായം കൈമാറുന്നു
അൽഖോബാർ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന അൽഖോബാർ ദഹറാൻ ഏരിയ കെ.എം.സി.സി പ്രവർത്തകനായ കൊളച്ചേരി കമ്പിൽ സ്വദേശിക്ക് വേണ്ടിയുള്ള സൗദി കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ ചികിത്സാസഹായം കൈമാറി. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ് ഇഫ്തിയാസ് അഴിയൂർ ചികിത്സ കമ്മിറ്റി വൈസ് ചെയർമാൻ പി.പി. മൊയ്തീന് തുക കൈമാറി.
ചികിത്സാകമ്മിറ്റി കൺവീനറും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാനുമായ എൽ. നിസാർ, അൽഖോബാർ സെൻട്രൽ കമ്മിറ്റി മുൻ നേതാക്കളായ മുസ്തഫ കമാൽ കോതമംഗലം, സിറാജ് ആലുവ, കമ്പിൽ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എം. ഫൈസൽ, ചികിത്സ കമ്മിറ്റി അംഗങ്ങളായ പി.വി. ഹുസൈൻ, വി.പി. റസാഖ്, പി.പി. അനീസ്, എം. റിയാസ് എന്നിവർ പങ്കെടുത്തു.