Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ്...

മാ​സ് റി​യാ​ദ്-​ടാ​ർ​ഗ​റ്റ് ഇ​ല​ക്ഷ​ൻ പ്ര​വ​ച​ന മ​ത്സ​രം 2026 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മാ​സ് റി​യാ​ദ്-​ടാ​ർ​ഗ​റ്റ് ഇ​ല​ക്ഷ​ൻ പ്ര​വ​ച​ന മ​ത്സ​രം 2026 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

മാ​സ് റി​യാ​ദ്-​ടാ​ർ​ഗ​റ്റ് ഇ​ല​ക്ഷ​ൻ പ്ര​വ​ച​ന മ​ത്സ​രം

2026 വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ 

റി​യാ​ദ്: മാ​സ് റി​യാ​ദും ടാ​ർ​ഗ​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഇ​ല​ക്ഷ​ൻ പ്ര​വ​ച​ന മ​ത്സ​രം 2026’ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘ജ​നാ​ധി​പ​ത്യ​ത്തി​െൻറ നാ​ളെ​യെ പ്ര​വ​ചി​ക്കൂ, വി​ജ​യ​ത്തി​െൻറ പ​ട​വു​ക​ൾ ക​യ​റൂ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​െൻറ ഫ​ല​പ്ര​ഖ്യാ​പ​നം റി​യാ​ദി​ലെ ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് നി​ർ​വ​ഹി​ച്ച​ത്.

അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ അ​ഞ്ച് ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ശ​രി​യു​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ ആ​റു പേ​രി​ൽ നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ന്തി​മ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ റി​യാ​ദി​ൽ നി​ന്നു​ള്ള അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി ഒ​ന്നാം സ്ഥാ​നം നേ​ടി. മു​ക്കം കാ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ടി. ​ബ​ഷീ​ർ ര​ണ്ടാം സ്ഥാ​ന​വും, നി​ഷാ​ൻ മു​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ​മ്മാ​ന​മാ​യി 7001 രൂ​പ​യും, ര​ണ്ടാം സ​മ്മാ​ന​മാ​യി 4001 രൂ​പ​യും, മൂ​ന്നാം സ​മ്മാ​ന​മാ​യി 2001 രൂ​പ​യു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ക. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ​റു​ദ്ധീ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ടാ​ർ​ഗ​റ്റ് ഡ​യ​റ​ക്ട​ർ സു​ഹാ​സ് ചേ​പ്പാ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​സ് റി​യാ​ദ് പ്ര​സി​ഡ​ൻ​റ്​ യ​തി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ് റി​യാ​ദ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. മു​സ്ത​ഫ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് മേ​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ജ​ബ്ബാ​ർ ക​ക്കാ​ട്, എ.​കെ. ഫൈ​സ​ൽ, മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ, ഷം​സു കാ​രാ​ട്ട്, സി.​കെ. സാ​ദി​ഖ്, സ​ത്താ​ർ കാ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം മാ​സ് റി​യാ​ദ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionWinners announcedMass Riyadh
News Summary - Mass Riyadh-Target Election Prediction Contest 2026 Winners Announced
Next Story