കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി ‘മാപ്‌സ്’; ആറു മാസത്തിനിടെ വിതരണം ചെയ്തത് 10 ലക്ഷം രൂപയുടെ സഹായം
text_fieldsദമ്മാം: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്‌സ്) കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 10 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേക ഫണ്ട്, മാരകമായ രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സ സഹായം എന്നിവയുൾപ്പെടെ ഒട്ടേറെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഈ കാലയളവിൽ സംഘടനയ്ക്ക് സാധിച്ചു.
അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ വരും മാസങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ തുടരാനാണ് സംഘടന ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും നാട്ടുകാർക്കും ഇടയിൽ സജീവ സാന്നിധ്യമായി മാറിയ മാപ്‌സ്, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

