മഞ്ചേശ്വരം കെ.എം.സി.സി പുരസ്കാരം ഷാജി അരിപ്രക്ക് സമ്മാനിച്ചു
text_fieldsഷാജി അരിപ്രക്ക് മഞ്ചേശ്വരം കെ.എം.സി.സി പുരസ്കാരം ശാഫി സെഞ്ച്വറി കൈമാറി
മഞ്ചേശ്വരം കെ.എം.സി.സി പുരസ്കാരം ഷാജി അരിപ്രക്ക് സമ്മാനിച്ചുറിയാദ്: സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തെ സേവനത്തിന് മഞ്ചേശ്വരം കെ.എം.സി.സി ഏർപ്പെടുത്തിയ പുരസ്കാരം ഷിഫ അൽ റബീഹ് മെഡിക്കൽ ഗ്രൂപ് സി.എം.ഡി ഷാജി അരിപ്രക്ക് സമ്മാനിച്ചു. ശാഫി സെഞ്ച്വറിയാണ് പുരസ്കാരം കൈമാറിയത്.
കാസർകോട് ജില്ല കെ.എം.സി.സിയുടെ ജീവകാരുണ്യ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്ന ഷാജി അരിപ്ര പ്രവാസി മലയാളികളുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് കുഞ്ഞി കരകണ്ടം, സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, ട്രഷറർ ഇസ്ഹാഖ് ഫാൽക്കൺ ഫ്ലൈ, മണ്ഡലം വൈസ് പ്രസിഡൻറ് ശരീഫ് ബയാർ, ജില്ല സെക്രട്ടറി അഷ്റഫ് മീപ്രി, ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് അബ്ദുല്ല ഹാജി, മുഹമ്മദ് അലി മണ്ണാർക്കാട്, അബ്ദുല്ല കാവന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

