Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2026 8:54 AM IST Updated On
date_range 14 April 2026 8:54 AM ISTഉനൈസയിൽ പെയിൻറിങ് തൊഴിലാളിയായ മലയാളി മരിച്ചു
text_fieldsbookmark_border
ബുറൈദ: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പെയിൻറിങ് തൊഴിലാളിയായ മലയാളി താമസസ്ഥലത്ത് മരിച്ചു. പാലക്കാട്, ആലത്തൂർ, വടക്കഞ്ചേരി സ്വദേശി ബാബു (48) ആണ് മരിച്ചത്. ഉനൈസ സനാഇയയിലെ പെയിൻറിങ് വർക്ക് ഷോപ്പിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ദീർഘകാലമായി പ്രവാസിയായിരുന്നു. ഭാര്യ: രമ്യ. രണ്ടു മക്കളുണ്ട്. ബാബുവിന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉനൈസ കെ.എം.സി.സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

